ADVERTISEMENT

ചപ്പാത്തിയും മുട്ടയും ഉണ്ടോ എങ്കിൽ ഹെൽത്തി ആയ ചപ്പാത്തി എഗ്ഗ്‌ റോൾ വളരെ എളുപ്പത്തിൽ തയാറാക്കാം

ചേരുവകൾ

  • ചപ്പാത്തി - 1
  • മുട്ട - 1
  • സവാള അരിഞ്ഞത് - 1/2 കപ്പ്
  • കാരറ്റ് - 1/2 കപ്പ് അരിഞ്ഞത്
  • കാബേജ് - 1 കപ്പ് അരിഞ്ഞത്
  • കാപ്സിക്കം - 1/2 കപ്പ് അരിഞ്ഞത്
  • എണ്ണ - 1 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ബട്ടർ - 1/2 ടീസ്പൂൺ
  • മയോണൈസ്‌ - 1 ടേബിൾസ്പൂൺ
  • ടൊമാറ്റോ കെച്ചപ്പ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള , കാരറ്റ് , കാബേജ്, കാപ്സിക്കം , ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കുക . 

ചപ്പാത്തി ബട്ടർ തേച്ച് രണ്ട് വശവും മൊരിച്ചെടുത്ത് മാറ്റി വയ്ക്കുക.

ഒരു മുട്ട പൊട്ടിച്ച് അൽപ്പം ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി അടിച്ച് എടുക്കുക. ഇത് ചൂടായ തവയിൽ ഒഴിക്കുക, മുട്ടയുടെ മുകളിൽ തയാറാക്കിയ ചപ്പാത്തി വെച്ച് നന്നായി അമർത്തി രണ്ട് വശവും വേവിച്ച് എടുക്കുക.

തയാറാക്കിയ ചപ്പാത്തിയിൽ  മയോണൈസ്‌, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് തയാറാക്കിയ  വെജിറ്റബിൾ ഫില്ലിംഗ് നടുവിൽ വെച്ച്  ചപ്പാത്തി ചുരുട്ടി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com