ADVERTISEMENT

തിരക്കുള്ള ദിവസങ്ങളിൽ ഒരു കേക്ക് കഴിക്കാൻ തോന്നിയാൽ എങ്ങനെ ഉണ്ടാക്കും? ഒരുപാട് സമയം കളയാതെ കുട്ടികൾക്ക് പോലും ഉണ്ടാക്കാൻ പറ്റുന്ന ഒരു മഗ് കേക്ക് രുചിക്കൂട്ട് ഇതാ.

ചേരുവകൾ 

  • മൈദ – 4 ടേബിൾസ്പൂൺ 
  • ബേക്കിങ് പൗഡർ  – 1/4 ടീസ്പൂൺ 
  • ബേക്കിങ് സോഡാ – 1/8 ടീസ്പൂൺ
  • ഉപ്പ്  – ഒരു നുള്ള്
  • പാൽ – 4 ടേബിൾസ്പൂൺ 
  • പഞ്ചസാര  – 1 ടേബിൾസ്പൂൺ 
  • ഓയിൽ  – 1 ടേബിൾസ്പൂൺ

വാനില കേക്ക് ഉണ്ടാക്കാൻ ആണെങ്കിൽ 1/4 ടീസ്പൂൺ വാനില എസൻസ് ചേർക്കണം.

ചോക്ലേറ്റ് കേക്ക് രുചിക്ക് 1/2 ടേബിൾസ്പൂൺ കൊക്കോ പൗഡറും 1/2 ടേബിൾസ്പൂൺ പഞ്ചസാര കൂടുതലും ഇടണം. 

തയാറാക്കുന്ന വിധം 

മൈദയും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ഒരു നുള്ള് ഉപ്പും ഒന്നിച്ച് യോജിപ്പിക്കണം.

ഒരു മഗ്ഗിൽ പാൽ, പഞ്ചസാര, എണ്ണ, വാനില എക്സ്ട്രാക്റ്റ് (വാനില മഗ് കേക്കിന്) അല്ലെങ്കിൽ കൊക്കോ പൗഡർ (ചോക്ലേറ്റ് മഗ് കേക്കിന്) മൈദ എന്നിവ ചേർത്ത യോജിപ്പിക്കണം. വേണമെങ്കിൽ സ്പ്രിങ്കിൾസ് അല്ലെങ്കിൽ ചോക്ലേറ്റ് ചിപ്സ് ഇട്ട് അലങ്കരിക്കാം.

1 മിനിറ്റ് മൈക്രോ വേവിൽ ചൂടാക്കിയാൽ മഗ് കേക്ക് റെഡി! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com