ADVERTISEMENT

പ്രമേഹരോഗികള്‍ക്ക് ഉള്‍പ്പെടെ അരിയാഹാരം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ് ക്വിനോവ (QUINOA) വിഭവങ്ങള്‍. പ്രോട്ടീനു പുറമേ ഫൈബറും അയണ്‍, മഗ്നീസ്യം, ഫോസ്ഫറസ്, മാംഗനീസ്, സിങ്ക് തുടങ്ങിയ മിനറലുകളും നിറഞ്ഞ ധാന്യമാണ് ക്വിനോവ. അമിനോ ആസിഡുകളുടെ കലവറ കൂടിയാണ് ക്വിനോവ. ഇതിലെ ഫൈബറും പ്രോട്ടീനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാലാണ് പ്രമേഹരോഗികള്‍ക്ക് ഉപകാരപ്പെടുന്നത്. 

ഒരു കപ്പ് ക്വിനോവ തലേദിവസം തന്നെ വെള്ളത്തിലിട്ടു കുതിര്‍ക്കാന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ മൂന്നു നാല് പ്രാവശ്യം കഴുകി ഊറ്റി വയ്ക്കുക. ഇതില്‍ 5 ഉള്ളി, ഒരു കുക്കുമ്പര്‍ അരിഞ്ഞത്, ഒരു പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, അരസ്പൂണ്‍ ജീരകം, കാല്‍ടീസ്പൂണ്‍ മണ്ണള്‍പ്പൊടി, കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. ദോശമാവിന്റെ പരുവത്തില്‍ അരച്ചെടുത്ത് ചുട്ടെടുക്കാം. 

 

ഉള്ളി ചട്‌നി

ഒരു ഫ്രൈയിങ് പാനിൽ 10 വെളുത്തുള്ളി, 10 ചെറിയ ഉള്ളി എന്നിവ അരിഞ്ഞിട്ടു വഴറ്റുക. അതിലേക്ക് 7 വറ്റല്‍ മുളകും ആവശ്യത്തിനു കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് അരച്ചെടുത്ത് ക്വീന്‍വ ദേശയ്ക്ക് ചട്‌നിയായി ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com