ഗുജറാത്തി സ്റ്റൈൽ ഡോക്ലയും മല്ലിയില ചട്ണിയും

rava-dhokla
SHARE

ഇന്നൊരു ഗുജറാത്തി സ്റ്റൈൽ പ്രഭാത ഭക്ഷണം തയാറാക്കിയാലോ? ഡോക്ലയും മല്ലിയില ചട്ണിയും.

ചേരുവകൾ 

 • ഡോക്ലക്ക് വേണ്ടി 
 • റവ – 1 കപ്പ് 
 • തൈര്  – ½ കപ്പ് 
 • ഇഞ്ചി  – ഒരു ചെറിയ കഷ്ണം 
 • വെളുത്തുള്ളി – 3 അല്ലി 
 • പച്ചമുളക്  – 2 എണ്ണം 
 • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
 • ഇനോ (eno)– ¾ ടീസ്പൂൺ
 • കടുക് / വെളുത്ത എള്ള് /കറിവേപ്പില / മല്ലിയില 
 • തേങ്ങ ചിരകിയത് – 1 ½ ടേബിൾ സ്പൂൺ
 • ഉപ്പ് /പഞ്ചസാര /വെള്ളം /എണ്ണ  – ആവശ്യത്തിന് 
 • പകുതി നാരങ്ങയുടെ നീര് 

മല്ലിയില ചമ്മന്തിക്കായി- 

 • മല്ലിയില  – ഒരു പിടി 
 • ചിരകിയ തേങ്ങ  – ഒരു പിടി 
 • പച്ചമുളക്  – 1 എണ്ണം 
 • വെളുത്തുള്ളി  – 2 അല്ലി 
 • ജീരകപ്പൊടി  – ഒരു നുള്ള് 
 • തൈര് – 1 സ്പൂൺ 
 • ഉപ്പ് /വെള്ളം – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഡോക്ലക്കായി -

 • റവ, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ അരച്ചതും മഞ്ഞൾപ്പൊടിയും ഉപ്പും തൈരും നന്നായി യോജിപ്പിച്ച് എടുക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് (ഏതാണ്ട് അര കപ്പ് വെള്ളം) കട്ടകളൊന്നും ഇല്ലാതെ ഇഡ്ഡലി മാവിന്റെ പരുവത്തിലാക്കാം. 20 മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക.  
 • 20 മിനിട്ടിനു ശേഷം ഇനോ ചേർത്ത് ചെറുതായി ഇളക്കി എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് ഒഴിച്ച് 10 - 15 മിനിറ്റ് വരെ മീഡിയം തീയിൽ ആവി കയറ്റി എടുക്കുക. 
 • നന്നായി തണുത്ത ശേഷം പാത്രത്തിൽ നിന്നും ഇളക്കി മാറ്റി വയ്ക്കാവുന്നതാണ്. 
 • ഇനി ഒരു ചീനച്ചട്ടിയിൽ അല്പം കടുക് വറുത്തു പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഇതിലേക്ക് വെളുത്ത എല്ലും കൂടി ചേർത്ത് ഒന്ന് വഴറ്റുക. ഇതിലേക്ക് വെള്ളം, ഉപ്പ്, പഞ്ചസാര, നാരങ്ങാനീര് എന്നിവ ചേർത്ത് തിളപ്പിക്കുക. 
 • ഈ ലായനി നന്നായി തണുത്തിരിക്കുന്ന ഡോക്ലയുടെ മുളകിൽ ഒഴിച്ച് കൊടുക്കുക. അല്പം ചിരകിയ തേങ്ങയും മല്ലിയിലയും ഇതിനു മുകളിൽ വിതറി ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്.

മല്ലിയില ചമ്മന്തി 

മല്ലിയിലയും തേങ്ങയും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ജീരകപ്പൊടി, തൈര് (അല്ലെങ്കിൽ നാരങ്ങാനീര്), ഉപ്പ്  എന്നിവ വെള്ളം ചേർത്ത് അരച്ചെടുക്കുക. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA