ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് ഇടിയപ്പം ഇങ്ങനെ തയാറാക്കി നോക്കൂ. ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ നല്ല സോഫ്റ്റ് ഇടിയപ്പം തയാറാക്കാം.

ചേരുവകൾ

1.ഗോതമ്പ് പൊടി - ഒരു കപ്പ്
2.തിളച്ച വെള്ളം - ആവശ്യത്തിന്
3.ഉപ്പ് - ആവശ്യത്തിന്
4.നെയ്യ് - 1 ടീസ്പൂൺ
5. തേങ്ങ ചിരകിയത് - ഒരു കപ്പ്

തയാറാക്കുന്ന വിധം

  • ഗോതമ്പുപൊടി  ആവിയിൽ  10 മിനിറ്റ് വേവിക്കുക. ഒരു പാനിൽ ചെറിയ തീയിൽ വറുത്ത് എടുത്താലും മതി.
  • പൊടിയുടെ ചൂട് ആറിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് , തിളച്ച വെള്ളം അൽപ്പാൽപ്പമായി ഒഴിച്ച് കുഴച്ച് എടുക്കാം.
  • കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോൾ അല്പം നെയ്യ്  കൂടി ചേർത്തു കൊടുത്താൽ രുചി കൂടും.
  • ഇത് സേവനാഴിയിൽ നിറച്ച് ഒരു ഇഡ്ഡലി തട്ടിലോ വാഴയിലയിലോ ചുറ്റിച്ച് എടുക്കുക. അല്പം ചിരകിയ തേങ്ങ വിതറിയാൽ രുചി കൂടും
  • പ്രഭാത ഭക്ഷണത്തിന് ഇടിയപ്പം ഇങ്ങനെ തയാറാക്കി നോക്കൂ. ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ നല്ല സോഫ്റ്റ് ഇടിയപ്പം തയാറാക്കാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com