ADVERTISEMENT

പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ  ഉള്ളവർക്കും കഴിക്കാൻ പറ്റിയ ഓട്സ് ഇടിയപ്പം 

ചേരുവകൾ

  • ഓട്ട്സ് - 2 കപ്പ് 
  • അരിപ്പൊടി -4 മുതൽ 6 ടേബിൾസ്പൂൺ വരെ ചേർക്കാം 
  • വെള്ളം - അരക്കപ്പും 3 ടേബിൾസ്പൂണും (ഇളം ചൂട് വെള്ളം )
  • ഉപ്പ് -1/2 ടീസ്പൂണും 2 നുള്ളും 
  • നല്ലെണ്ണ - 2 ടേബിൾസ്പൂൺ 
  • ചിരകിയ തേങ്ങാ - 3 ടേബിൾസ്പൂൺ 

തയാറാക്കേണ്ട വിധം 

  • ഓട്സ് നന്നായി പൊടിച്ചെടുക്കുക, തരികൾ ഇല്ലാ എന്നുറപ്പു വരുത്തണം. 
  • 4 തൊട്ടു 6 ടേബിൾസ്പൂൺ വരെ അരിപ്പൊടി ചേർത്ത് കൊടുക്കണം. 
  • ആവശ്യത്തിന് ഉപ്പും നല്ലെണ്ണയും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഓട്സ് കുഴച്ചെടുക്കണം. 
  • കുഴച്ചെടുക്കുമ്പോൾ തിളച്ച വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കരുത്. ഇളം ചൂടുവെള്ളം ഉപയോഗിച്ച് വേണം കുഴയ്ക്കാൻ. വെള്ളം ഒരുമിച്ചൊഴിച്ചാൽ മാവ് ഒട്ടിപ്പിടിച്ചു കുഴഞ്ഞുപോകും 
  • ആദ്യം മാവ് കുഴയ്ക്കുമ്പോൾ കൈയിൽ ഒട്ടിപ്പിടിയ്ക്കുന്നതായി തോന്നുമെങ്കിലും പിന്നെ നല്ല സോഫ്റ്റ് മാവായിട്ട് കിട്ടും. 
  • കുഴച്ചമാവ് 2 മിനിറ്റു അടച്ചു മാറ്റിവയ്ക്കുക.
  • ഒരുപാട് നേരം വെച്ചാൽ ഓട്ട്സ്‌ വെള്ളം വലിച്ചെടുത്ത് മാവ് കട്ടിയാകും.
  • ശേഷം ആവികയറ്റാനുള്ള വെള്ളം ചൂടാക്കുക. 
  • ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ പുരട്ടി ഇടിയപ്പനാഴിയിൽ കുറേശ്ശേ മാവിട്ടു ഇടിയപ്പം പോലെ ചുറ്റിച്ച് എടുക്കുക. 
  • ആവശ്യം ഉണ്ടേൽ തേങ്ങ ചിരകിയത് കൂടെ മുകളിൽ വിതറി ഇട്ടു കൊടുക്കുക. 
  • 7 മിനിറ്റ് നല്ല ആവിയിൽ വേവിച്ചെടുക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com