ADVERTISEMENT

പപ്പടം, പഴം, കടലക്കറി, നോൺ വെജ് കറി എന്നിവ കൂട്ടി കഴിക്കാൻ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട്. ഉഗ്രൻ പ്രഭാത ഭക്ഷണമാണ്.

ചേരുവകൾ :

  • നുറുക്ക് ഗോതമ്പ് - 1 കപ്പ്‌ 
  • നാളികേരം - 1 കപ്പ്
  • കാരറ്റ്  ചീകിയത് - 2.5 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • തിളപ്പിച്ച വെള്ളം 

തയാറാക്കുന്ന വിധം

നുറുക്ക് ഗോതമ്പ് ഒരു ഒന്നര മണിക്കൂർ തിളപ്പിച്ച വെള്ളത്തിൽ കുതർത്തി വയ്ക്കുക. അതിനു ശേഷം വെള്ളം എല്ലാം ഊറ്റി വേറെ ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, നാളികേരം, കാരറ്റ്  എന്നിവ ഇട്ട് നന്നായി കുഴയ്ക്കുക. അതിനു ശേഷം പുട്ട് കുറ്റിയിൽ കുറച്ച് നാളികേരം ഇട്ട് കൊടുക്കുക. അതിന്റെ മുകളിൽ നുറുക്ക് ഗോതമ്പ് ഇട്ട് കൊടുക്കുക. വലിയ പുട്ട് കുറ്റി ആണെങ്കിൽ ഇടയിൽ ഒന്നോ രണ്ടോ ലയർ നാളികേരം ഇട്ടു കൊടുക്കാം. അല്ലെങ്കിൽ ഏറ്റവും മുകളിൽ കുറച്ചു നാളികേരം ഇട്ട് കൊടുക്കാം. അതിനു ശേഷം മീഡിയം തീയിൽ ഒരു 10 മിനിറ്റ് ആവി കയറ്റി വേവിച്ചു എടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com