ADVERTISEMENT

ഏതൊക്കെ രുചികളിൽ എത്രയൊക്കെ രൂപങ്ങളിൽ നാം  ബിരിയാണി കഴിച്ചു കഴിഞ്ഞു. കടുത്ത മസാലക്കൂട്ടുകളാണ് മിക്ക ബിരിയാണികളുടെയും രുചി രഹസ്യം. എന്നാൽ കനമുള്ള മസാലകൂട്ടുകൾ ഇല്ലാതെ വളരെ രുചികരമായ ഒരു ബിരിയാണി തയാറാക്കിയാലോ?  അതാണ്‌ ഹരിയാലി ചിക്കൻ ബിരിയാണി.  മൂന്നു തരം ഇലകളാണ് ഹരിയാലിയുടെ രുചി. സാധാരണ ബിരിയാണി കഴിക്കുമ്പോൾ ഉണ്ടാകുന്ന ആ ഹെവി ഫീലിംഗ് ഈ ഹരിയാലി ബിരിയാണിക്കില്ല. ചേരുവകൾ കുറവായതിനാൽ ഉണ്ടാക്കാനും എളുപ്പം. ഇളം പച്ച നിറം കൂടിയാകുമ്പോ എല്ലാവരും അത്ഭുതപ്പെടുമെന്നും ഉറപ്പ്.

ഹരിയാലി ചിക്കൻ ബിരിയാണി 

ചേരുവകൾ 

  • മല്ലിയില -1 കപ്പ്
  • പുതിന ഇല - 1 കപ്പ്‌ 
  • പാലക്ക് - 1/2 കപ്പ്‌ 
  • ഗ്രാമ്പു -
  • ഏലയ്ക്കായ - 4
  • ഇഞ്ചി - മീഡിയം സൈസ് 
  • നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ 
  • വെളുത്തുള്ളി - 20 അല്ലി 
  • കറുവപ്പട്ട - ചെറിയ പീസ് 
  • പച്ചമുളക് - 9 എണ്ണം + 3 എണ്ണം 
  • ജീരകം - 2 ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി- 1/4 ടീ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • ചിക്കൻ - 1 കിലോ
  • സവാള വറുത്തത് - 4 എണ്ണം 
  • തൈര് - 1 കപ്പ്‌ 
  • എണ്ണ - ആവശ്യത്തിന് 
  • വഴനയില - 1
  • ബസ്മതി റൈസ് - 2 കപ്പ്‌ 
  • പാൽ - 1/4 കപ്പ്‌ 
  • കുങ്കുമ പൂവ്

തയാറാക്കുന്ന വിധം 

ആദ്യം കുറച്ച് വെള്ളം  തിളപ്പിച്ച് തീ ഓഫ്‌ ചെയ്തിട്ട് പാലക്ക് 2 മിനിറ്റ് ആ  വെള്ളത്തിൽ ഇട്ട് മാറ്റി വയ്ക്കുക. 

അതിന് ശേഷം മൂന്ന് ഇലകളും 9 പച്ചമുളകും ഇഞ്ചി വെളുത്തുള്ളി 1 ടീസ്പൂൺ ജീരകവും 1 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ അരച്ച കൂട്ട് ചിക്കനിൽ പുരട്ടണം അതിന്റെ ഒപ്പം തൈരും ഒരു പിടി സവാള ഫ്രൈ ചെയ്തതും ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കണം. 

അര മണിക്കൂർ കഴിഞ്ഞു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് തീ കത്തിച്ചു പാത്രം ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി കഴിയുമ്പോൾ ഏലയ്ക്ക ഗ്രാമ്പു കറുവപ്പട്ട ജീരകം വഴന ഇല എന്നിവ ചേർത്ത് മൂപ്പിക്കണം. അതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കനും ആവശ്യത്തിന് ഉപ്പും  ചേർത്ത്  അടച്ച് വച്ച് വേവിക്കണം. ഈ സമയം 10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത അരി പാകത്തിന് വെള്ളവും ഉപ്പും 3 പച്ചമുളകും 1 ടേബിൾ സ്പൂൺ വറുത്ത് വച്ചിരിക്കുന്ന സവാള കൂടി ചേർത്ത് മുക്കാൽ ഭാഗം വേവിച്ചു ഊറ്റി വയ്ക്കണം. ചിക്കൻ വെന്ത് ഗ്രേവി കുറുകി വരുമ്പോൾ തീ കുറച്ച് ചോറ്  ചിക്കന്റെ മുകളിലായി നിരത്തണം ഇതിന്റെ മുകളിൽ കുങ്കുമ പൂ ചേർത്ത പാൽ  ഒഴിച്ച് കൊടുക്കണം. അതിന് ശേഷം ബാക്കി സവാള വറുത്തത് ചോറിന്റെ മുകളിൽ ഇട്ട് കൊടുക്കണം അതുപോലെ മല്ലി ഇലയും അതിന് ശേഷം ചെറിയ തീയിൽ 10 മിനിറ്റ് അടച്ചു വെയ്ക്കണം. അതിന് ശേഷം തീ ഓഫ്‌ ചെയ്ത് പതിയെ ഇളക്കി എടുത്ത് ചൂടോടെ വിളമ്പാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com