ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും പ്രമേഹ രോഗികൾക്കും ഒരു പോലെ കഴിക്കാൻ പറ്റുന്ന ഹെൽത്ത് മിക്സ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ആരോഗ്യകരമായ രീതിയിൽ ഭാരം കൂട്ടാൻ സഹായകരമാണ് ഈ ഹെൽത്ത് മിക്സ്.

ചേരുവകൾ  

  • റാഗി - 1 കിലോഗ്രാം
  • ഗോതമ്പ് - 500 ഗ്രാം
  • ചെറുപയർ - 250 ഗ്രാം
  • മക്ക ചോളം - 250 ഗ്രാം
  • വെളുത്ത ധാന്യം - 250 ഗ്രാം
  • നിലക്കടല - 250 ഗ്രാം
  • ബദാം - 250 ഗ്രാം

തയാറാക്കുന്ന വിധം  

  • റാഗി നന്നായി കഴുകി, കുതർത്ത് മുളപ്പിക്കണം.
  • മുളപ്പിച്ച റാഗി ചെറുതായി ഒന്ന് വറുത്തെടുക്കണം. 
  • ബാക്കി എല്ലാ ചേരുവകളും ചെറുതായി വറുത്തെടുക്കുക.
  • എല്ലാം കൂടി ഒന്നിച്ചാക്കി പൊടിച്ചെടുക്കണം (മില്ലിൽ കൊടുത്തു പൊടിക്കാം)

കഞ്ഞി ഉണ്ടാകുന്ന വിധം 

  • ഒരു കൈയ്യിൽ പൊടിച്ച പൊടി എടുത്തു അതിലേക്കു കപ്പ് വെള്ളം ഒഴിച്ച് കട്ട പിടിക്കാതെ നന്നായി കലക്കുക 
  • ഈ മിശ്രിതം സ്റ്റൗവിൽ വച്ച് കുറുക്കി എടുക്കുക. 
  • ആവശ്യത്തിന് ഉപ്പും ചേർക്കാം 
  • ഹെൽത്ത് മിക്സ് കഞ്ഞി റെഡി.

ഈ കഞ്ഞി പാലിൽ കുറുക്കാം, മധുരത്തിന് ശർക്കര അല്ലെങ്കിൽ കൽക്കണ്ടം ചേർക്കാം, ആവശ്യത്തിന് നെയ്യും ഒഴിക്കാം.. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com