ഊണിന് ഒരുക്കാം കോവയ്ക്കാ പീര, മീൻ പീരയെ വെല്ലുന്ന രുചിയിൽ

kovaykka-peera
SHARE

മീൻ  ഇല്ലാതെ മീൻ പീര വയ്ക്കാൻ സാധിക്കില്ല, എന്നാൽ  മീൻ  പീര പോലെ ചെയ്തെടുക്കാവുന്ന കിടിലൻ വിഭവമാണ് കോവയ്ക്കാ പീര. 

ചേരുവകൾ :

  • കോവയ്ക്ക  - 1/2 കിലോഗ്രാം (നീളത്തിൽ കനം കുറച്ച് അരിഞ്ഞത്) 
  • ഉള്ളി  - 10 എണ്ണം  കനം കുറച്ച് അരിഞ്ഞത് 
  • തേങ്ങ - 1/2 മുറി ചിരകിയത് 
  • പച്ചമുളക്  -  4 എണ്ണം 
  • ഇഞ്ചി  - 1 കഷ്ണം 
  • മുളുപൊടി- 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കറിവേപ്പില  - 2 തണ്ട് 
  • വറ്റൽ  മുളക്  - 2 എണ്ണം 
  • കുടംപുളി - ആവശ്യത്തിന് (ഒരു കപ്പ് വെള്ളത്തിൽ ഇട്ട് വയ്ക്കാം)

തയാറാക്കുന്ന  വിധം :

തേങ്ങയും ഇഞ്ചിയും ചേർത്ത് ചതച്ചു വയ്ക്കുക. 

ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വറ്റൽ മുളകും കടുകും  വറുത്ത ശേഷം  കറിവേപ്പിലയും ഉള്ളിയും  ചേർത്ത് ഇളക്കുക.  ശേഷം  കോവയ്ക്ക  ഇട്ട്  കൊടുക്കുക. ഇതിലേക്ക്  ചതച്ചു വച്ചിരിക്കുന്ന തേങ്ങാ  ചേർത്ത് കൊടുക്കുക,  ഇളക്കി  യോജിപ്പിക്കുക  ശേഷം കുടംപുളി ചേർത്ത വെള്ളം  ഒഴിച്ച് കൊടുക്കുക  കുടംപുളിയും ചേർത്ത് അടച്ചു വച്ചു വേവിക്കുക. ഇടക്ക്  ഇളക്കി കൊടുക്കാൻ മറക്കല്ലേ.   5 മിനിറ്റ് വേവിച്ച് എടുക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA