ADVERTISEMENT

എന്തൊക്കെ കറികൾ ഉണ്ടെങ്കിലും  ചോറിനൊപ്പം ചമ്മന്തി കൂട്ടി കഴിക്കുന്നത് ഒരു പ്രത്യേക  ഫീൽ ആണ്. ഇതിനോടകം തന്നെ പല തരത്തിൽ ഉള്ള ചമ്മന്തി നമ്മൾ രുചിച്ചു കഴിഞ്ഞു. പക്ഷെ നമ്മൾ ആരും ഒട്ടും പ്രതീക്ഷിക്കാത്ത  വിധത്തിൽ  ഇതാ കോവക്ക കൊണ്ടൊരു ചമ്മന്തി. ഇത് ചോറിന്റെ കൂടെ മാത്രം അല്ല ദോശ, ഇഡ്ഡലി, ചപ്പാത്തി എന്നിവയ്ക്കൊപ്പം വരെ കഴിക്കാം. 

ചേരുവകൾ 

  • കോവയ്ക്ക - 10 എണ്ണം 
  • വറ്റൽ മുളക് - 7 എണ്ണം 
  • ചെറിയഉള്ളി - 7 എണ്ണം 
  • ഉഴുന്ന് - 2 ടീ സ്പൂൺ
  • പൊട്ടുകടല - 2 ടീസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന് 
  • വാളൻ പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പം 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • തേങ്ങ ചിരകിയത് - 2 ടേബിൾ സ്പൂൺ 
  • വെള്ളം -1 ടേബിൾസ്പൂൺ 

പാകം ചെയ്യുന്ന വിധം 

ആദ്യം കോവയ്ക്ക വട്ടത്തിൽ മുറിച്ചു വയ്ക്കണം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് 1 ടീ സ്പൂൺ എണ്ണ ഒഴിച്ച് വറ്റൽ മുളക്, ഉള്ളി, 1 ടീസ്പൂൺ പൊട്ടുകടല, 1 ടീസ്പൂൺ ഉഴുന്ന്, കറിവേപ്പില എല്ലാം കൂടി ചേർത്ത് മൂപ്പിച്ചു മാറ്റി വയ്ക്കുക. അതേ പാനിൽ തന്നെ കോവയ്ക്ക വഴറ്റുക. കോവയ്ക്ക ഏകദേശം വഴന്ന് കഴിയുമ്പോൾ പുളി കൂടി ചേർത്ത് വഴറ്റണം. അതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇതെല്ലാം മാറ്റുക. അതിന്റെ ഒപ്പം ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, തേങ്ങ, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. അതിന് ശേഷം പാനിൽ എണ്ണ ഒഴിച്ച് കടുക്,1 ടീസ്പൂൺ ഉഴുന്ന്, 1 ടീസ്പൂൺ പൊട്ടുകടല, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കണം, ഇതിലേക്ക് ചമ്മന്തി ചേർത്ത് യോജിപ്പിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com