ADVERTISEMENT

ചപ്പാത്തി, പൂരി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം ആണ് ഉരുളക്കിഴങ്ങ് പൊടിമാസ്. 

ചേരുവകൾ 

  • ഉരുളക്കിഴങ്ങ്  – 2 ഇടത്തരം 
  • സവാള           – 1 1/2 കൊത്തിയരിഞ്ഞത് 
  • പച്ചമുളക്       – 3 കൊത്തിയരിഞ്ഞത് 
  • ഇഞ്ചി             – 1 ചെറിയ കഷ്ണം കൊത്തിയരിഞ്ഞത്
  • മല്ലിയില         – ഒരു പിടി 
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ 
  • മുളക്പൊടി      – 1 1/2 ടീ സ്പൂൺ 
  • മല്ലിപ്പൊടി          – 1 ടീ സ്പൂൺ 
  • വെളിച്ചെണ്ണ       – 2 ടേബിൾ സ്പൂൺ 
  • കടുക്                 – 1/2 ടീ സ്പൂൺ 
  • ഉണക്ക മുളക്   – 3 എണ്ണം 
  • പെരുംജീരകം    – 1/2 ടീസ്പൂൺ 
  • കറിവേപ്പില       – 2 തണ്ട് 
  • ഉപ്പ്                   – പാകത്തിന് 

തയാറാക്കുന്ന വിധം

  • രണ്ട് ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് വയ്ക്കുക. തണുത്തതിന് ശേഷം തൊലി കളഞ്ഞു പൊടിച്ചു വയ്ക്കുക.
  • സവാള, ഇഞ്ചി, പച്ചമുളക് ഇവ കൊത്തിയരിഞ്ഞ് വയ്ക്കുക.
  • ഒരു ചീന ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.ശേഷം ഉണക്ക മുളക്, കറിവേപ്പില, പെരുംജീരകം ഇവ കൂടി ഇട്ടു പൊട്ടിക്കുക.  ഇനി ഇതിലേക്കു ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ഇട്ടു നന്നായി വഴറ്റുക.  പച്ചമണം മാറി നന്നായി ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കുക.  ബ്രൗൺ നിറം ആകുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി ഇവ ചേർത്ത് നന്നായി വഴറ്റുക. 
  • പൊടികളുടെ പച്ചമണം മാറി നല്ല മൂത്ത മണം വരുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പിടി മല്ലിയില നുറുക്കിയത് കൂടി ചേർത്ത് കൊടുക്കുക. കിഴങ്ങു ചേർത്ത് കഴിഞ്ഞു ഉപ്പ് കുറവ് തോന്നിയാൽ ആവശ്യത്തിന് ചേർത്ത് വാങ്ങാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com