ADVERTISEMENT

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് കപ്പ കറി.  പുട്ട്, ചപ്പാത്തി, ചോറ് , അപ്പം എല്ലാത്തിനും പറ്റുന്ന ഒരു കറി.

ചേരുവകൾ 

  • കപ്പ - 750 ഗ്രാം 
  • ഇഞ്ചി - 1 ഇഞ്ച് 
  • പച്ചമുളക് - 2 എണ്ണം 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • കറിവേപ്പില - 1 തണ്ട് 
  • ഉപ്പ് – ആവശ്യത്തിന് 

 

  • കടുക് - 1 ടീസ്പൂൺ
  • കറിവേപ്പില - 1 തണ്ട്
  • വറ്റൽമുളക് - 3
  • ചെറിയഉള്ളി - 6 എണ്ണം 
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം :

വൃത്തിയാക്കിയ കപ്പ ചെറിയ കഷ്ണങ്ങളാക്കി പ്രഷർ കുക്കറിൽ ഉപ്പ്, ഇഞ്ചി, പച്ചമുളക്, മഞ്ഞൾപ്പൊടി, കറിവേപ്പില

എന്നിവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. ശേഷം ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് കറിവേപ്പിലയും ചെറിയഉള്ളിയും വറ്റൽമുളകും ചേർത്ത് വഴറ്റുക. ശേഷം ഇതിലേയ്ക്ക് വേവിച്ച് വെച്ച കപ്പ ചേർത്തിളക്കി നന്നായി തിളപ്പിക്കുക .ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർക്കാം. ശേഷം തീ ഓഫ് ചെയ്ത് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com