ADVERTISEMENT

ചിക്കൻ വിഭവങ്ങളുടെ വ്യത്യസ്തത തേടി എത്ര ദൂരം പോകാനും തയാറാണു ഭക്ഷണ പ്രേമികൾ. അത്തരക്കാർക്കായി ഇതാ ഒരു വെറൈറ്റി കബാബ്; സേമിയ ചിക്കൻ കബാബ്. ചേരുവകളുടെ എണ്ണം ഒരിത്തിരി കൂടുതലാണെങ്കിലും ഇൗ കബാബ് ഉണ്ടാക്കിയെടുക്കാൻ 20 മിനിറ്റു പോലും വേണ്ട. എണ്ണ വളരെക്കുറച്ചു മാത്രം ഉപയോഗിക്കുന്നതിനാൽ ആരോഗ്യത്തിനും ദോഷം ചെയ്യില്ല. ചൂടോടെ കബാബ് കഴിക്കുമ്പോൾ ചീസും ചിക്കനും ചേർന്നുള്ള സ്വാദ് വായിലേക്ക് അലിഞ്ഞിറങ്ങുന്നതു നേരിട്ടറിയാം. കുട്ടികൾക്ക് ഉൾപ്പെടെ ഇഷ്ടപ്പെടുമെന്നുള്ളതും ഉറപ്പ്.

സേമിയ ചിക്കൻ കബാബ് 

ചേരുവകൾ

  • സേമിയ - 1 കപ്പ്
  • എണ്ണ - ആവശ്യത്തിന് 
  • ചിക്കൻ വേവിച്ചത് - 3/4 കപ്പ്‌ 
  • കാരറ്റ് - 1/4 കപ്പ്‌ 
  • കാപ്സിക്കം - 1/4 കപ്പ്‌ 
  • സ്പ്രിംഗ് ഒനിയൻ - 1/4 കപ്പ്‌ 
  • മല്ലിയില 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • പച്ചമുളക് - 1 ടേബിൾസ്പൂൺ
  • സോയാ സോസ് - 2 ടേബിൾസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ചീസ് - 3/4 കപ്പ്
  • ചതച്ച മുളക് - 1/2 ടീസ്പൂൺ
  • ബ്രെഡ് പൊടിച്ചത് - 1/2 കപ്പ്‌ 
  • മുട്ട - 1
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ആദ്യം കുറച്ചു വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് സേമിയ വേവിച്ചെടുക്കണം. അതിന് ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് കുഴച്ചെടുത്ത് കബാബിന്റെ ഷേപ്പിൽ ആക്കി മുട്ടയിൽ മുക്കി ബ്രെഡ് പൊടിച്ചതില്ഡ പൊതിഞ്ഞു ഫ്രൈ ചെയ്തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com