പപ്പടം വറുത്ത് ചേർത്ത എരിപൊരി ചിക്കൻ ഫ്രൈ

chicken
SHARE

സ്വാദിഷ്ടമായ എരിപൊരി ചിക്കൻ കടകളിൽ കിട്ടുന്ന കിടിലൻ രുചിയിൽ വീട്ടിലും തയാറാക്കാം.

ചേരുവകൾ:

  • ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് -1 കിലോഗ്രാം 
  • ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും  ചതച്ചത് -11/2 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ 
  • കാശ്മീരി ചില്ലി പൗഡർ - 2 ടേബിൾ സ്പൂൺ 
  • ഗരം മസാല പൊടി - 1 ടീസ്പൂൺ 
  • കുരുമുളക് പൊടി - 1 ടീസ്പൂൺ 
  • വറ്റൽ മുളക് ചതച്ചത്  - 1 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 
  • മുട്ട - 1 എണ്ണം 
  • നാരങ്ങാ നീര് - ഒരു നാരങ്ങയുടെ 
  • അരിപ്പൊടി - 1 ടേബിൾ സ്പൂൺ 
  • പപ്പടം - 2 എണ്ണം 
  • വറ്റൽ മുളക് - 4,5 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം:

ചിക്കൻ കഷ്ണങ്ങളിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയഉള്ളി എന്നിവ ചതച്ചതും മഞ്ഞൾപ്പൊടി, അരിപ്പൊടി, കാശ്മീരി ചില്ലി പൗഡർ, ഗരം മസാലപ്പൊടി, ചതച്ച വറ്റൽ മുളക്, മുട്ട, നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മസാല തേച്ചു പിടിപ്പിച്ച് 2 മണിക്കൂർ എങ്കിലും മാറ്റി വയ്ക്കുക. ശേഷം പാൻ ചൂടാക്കി മസാല തേച്ചു വച്ച ചിക്കൻ ഡീപ് ഫ്രൈ ചെയ്തെടുക്കുക. പപ്പടം നീളത്തിൽ കട്ട് ചെയ്ത് അതേ എണ്ണയിൽ വറുത്തു കോരി വറുത്തെടുത്ത ചിക്കന്റെ മുകളിൽ ഇട്ടു കൊടുക്കുക. കൂടെ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് കൊടുക്കാം.സ്വാദിഷ്ടമായ എരിപൊരി ചിക്കൻ റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA