ADVERTISEMENT

പഞ്ചസാര ഒട്ടും ചേർക്കാതെ ശർക്കര മധുരത്തിൽ ഒരു കേക്ക് തയാറാക്കിയാലോ?

ചേരുവകൾ

  • മൈദ - 1 കപ്പ്‌ 
  • മുട്ട - 1 എണ്ണം 
  • പാൽ - കാൽ കപ്പ്‌ 
  • ശർക്കര ഉരുക്കിയത്  - കാൽ കപ്പ്‌ 
  • ഓയിൽ - കാൽ കപ്പ്‌ 
  • ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
  • ഉപ്പ് - 2 നുള്ള് 

തയാറാകുന്നവിധം 

മൈദയും  ബേക്കിങ് പൗഡറും ഉപ്പും ഒന്ന് അരിച്ചു വയ്ക്കാം. ശേഷം ഒരു മിക്സിയുടെ ജാറിൽ  മുട്ട അടിച്ചെടുക്കാം, അതിനു ശേഷം ശർക്കര പാനി, ഓയിൽ, പാൽ എന്നിവ ചേർത്ത് വീണ്ടും അടിക്കണം. ശേഷം അരിച്ചുവച്ച മൈദ ചേർത്ത് കേക്ക് ബാറ്റർ തയാറാക്കാം, ഇത് കേക്ക് ടിന്നിൽ ഒഴിച്ച്  പ്രഷർ കുക്കറിൽ  35 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. 

Note -  പ്രഷർകുക്കർ 5 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com