ADVERTISEMENT

രുചിയും ഗുണവുമുള്ള ഒരു മിഠായി, ബീറ്റ്റൂട്ട് കഴിക്കാൻ മടിയുള്ള കുട്ടികളും കഴിക്കുന്ന രുചിയിൽ ആവിയിൽ വേവിച്ച് എടുക്കാം.

ചേരുവകൾ

  • ബീറ്റ്റൂട്ട് – 1 കപ്പ്
  • ബട്ടർ – 2 ടീസ്പൂൺ
  • ശർക്കര – 3 ടീസ്പൂൺ 
  • പാൽ – 1 കപ്പ്

തയാറാക്കുന്ന വിധം

  • ചട്ടി ചൂടാകുമ്പോൾ ബട്ടർ അലിയിച്ച് എടുക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് നന്നായി ഇളക്കുക. ശേഷം പാൽ ചേർത്ത് അടച്ചു വച്ചു വേവിക്കുക. വെന്തു വരുമ്പോൾ ശർക്കര ചേർത്ത്  ഇളക്കി കൊടുക്കാം. ശേഷം തീ ഓഫ് ചെയ്തു മറ്റൊരു പാത്രത്തിൽ മാറ്റാം. 
  • ഒരു കപ്പ്‌ ഗോതമ്പ് മാവ് ചപ്പാത്തിക്കു കുഴയ്ക്കുന്നത് പോലെ കുഴച്ചു ചെറിയ ഉരുളകളാക്കി കനം കുറച്ചു പരത്തി എടുക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് മിക്സ്‌ വച്ചു കൊടുക്കാം. വശങ്ങളിൽ നിന്നും മടക്കി മിഠായി പോലെ ആക്കാം. 
  • ശേഷം ആവി കയറ്റി എടുക്കുക. 
  • തണുത്ത ശേഷം  ഉപയോഗിക്കാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com