ADVERTISEMENT

പാചകം ഒട്ടും അറിയില്ലാത്തവർക്കും ഇരുപത് മിനിറ്റു കൊണ്ട് സൂപ്പർ ചിക്കൻ കറി തയാറാക്കാം. പ്രഷർ കുക്കറിലാണ് ഈ കറി തയാറാക്കുന്നത്.

ചേരുവകൾ

  • ചിക്കൻ – 250 ഗ്രാം 
  • ഉപ്പ്‌ - ഒന്നേകാൽ ടീസ്പൂൺ 
  • ഇഞ്ചി ചതച്ചത് -1 ടേബിൾസ്പൂൺ 
  • വെളുത്തുള്ളി - 8 എണ്ണം 
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ 
  • പെരുംജീരകം -1/2 ടീസ്പൂൺ 
  • വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ 
  • ഗ്രാമ്പൂ 4
  • കറിവേപ്പില – ഒരു തണ്ട് 
  • വെള്ളം – കാൽ കപ്പ് 

മസാല തയാറാക്കാൻ 

  • വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ 
  • കടുക്  – 1 ടീസ്പൂൺ 
  • ഉലുവ – ഒരു നുള്ള് 
  • പെരുംജീരകം – ഒരു നുള്ള് 
  • ഉണക്കമുളക് ചതച്ചത് - 1/4 ടീസ്പൂൺ 

 

  • സവാള ചെറുത് – 2 എണ്ണം
  • തക്കാളി - കാൽ മുറി 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1/4 ടീസ്പൂൺ 
  • മല്ലിപ്പൊടി – 1 ടീസ്പൂൺ 
  • ചിക്കൻ മസാല - 2 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1/2 ടീസ്‌പൂൺ 
  • പച്ചമുളക് -4
  • വെള്ളം - 1/4 കപ്പ്
  • കറിവേപ്പില 
  • സവാള അരിഞ്ഞത്  – കാൽ കപ്പ് 
  • മല്ലിയില

 

തയാറാക്കുന്ന വിധം

ആദ്യത്തെ ചേരുവകൾ എല്ലാം ചേർത്ത് ചിക്കൻ മീഡിയം തീയിൽ 3 വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയിക്കഴിഞ്ഞു കുക്കർ തുറക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക്‌, പെരുംജീരകം, ചുമന്നമുളക്‌, ഉലുവ എന്നിവ ചേർത്ത് ചൂടാകുമ്പോൾ സവാള തക്കാളി എന്നിവ ചേർത്തു വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം.

സവാള വെന്തു വരുമ്പോൾ അതിൽ മഞ്ഞൾപ്പൊടി, ചിക്കൻ മസാല, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് 50 സെക്കൻഡ് വഴറ്റുക. 

തീ കൂട്ടി  വെച്ച് കാൽ കപ്പ് വെള്ളം ഒഴിക്കുക. ഒന്ന് തിളച്ചു വരുമ്പോൾ ചിക്കൻ ചേർക്കണം. കുറച്ചു സവാള, മല്ലിയില, പച്ചമുളക്, കുരുമുളകുപൊടി എന്നിവ ചേർത്ത് വെളിച്ചെണ്ണയും ഒഴിച്ച് അടച്ചുവച്ചു അഞ്ച് മിനിറ്റ് വേവിക്കുക.

എണ്ണ തെളിഞ്ഞു വരുമ്പോൾ അടപ്പ് തുറന്ന് ചിക്കൻ വിളമ്പുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com