ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് രുചി പകരാൻ പെട്ടെന്ന് തയാറാക്കാവുന്ന വെജിറ്റബിൾ സ്റ്റ്യൂ.

ചേരുവകൾ 

  • ഉരുളക്കിഴങ്ങ് (വലുത് ) - 2 എണ്ണം 
  • കാരറ്റ് - 1 എണ്ണം 
  • ബീൻസ് - 6 എണ്ണം 
  • ഗ്രീൻപീസ് - 2 ടേബിൾസ്പൂൺ
  • സവാള (വലുത് ) - 1
  • ഇഞ്ചി (ചെറിയ കഷ്ണം) + വെളുത്തുള്ളി (3 എണ്ണം) - ചതച്ചത് 
  • പച്ചമുളക് - 2 - 3 എണ്ണം 
  • കറിവേപ്പില 
  • മുഴവനോടെ - (ഗ്രാമ്പു, ഏലയ്ക്കായ, കറുവപ്പട്ട, പെരുംജീരകം, കുരുമുളക്, തക്കോലം)
  • കറുവപ്പട്ടയില അല്ലെങ്കിൽ വയനയില) 
  • ഗരം മസാല - 3/4 ടീസ്പൂൺ
  • കുരുമുളക് പൊടി - രുചിക്ക് ആവശ്യത്തിന് 
  • അണ്ടിപരിപ്പ് അരച്ചത് (10 പരിപ്പിന്റെ പേസ്റ്റ്)
  • തേങ്ങാപ്പാൽ 
  • ഉപ്പ് / എണ്ണ / വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ആദ്യമായി ഒരു പ്രഷർ കുക്കറിൽ അല്പം എണ്ണ ഒഴിച്ച് മുഴുവനോടെ ഉള്ള സ്പൈസസ് ചൂടാക്കി നല്ലൊരു മണം വരുമ്പോൾ, അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കറുവപ്പട്ടയില, കറിവേപ്പില എന്നിവ ചേർത്ത് അല്പസമയം വഴറ്റുക. ഇനി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത്, പച്ചമണം മാറുന്നത് വരെ വഴറ്റുക. 

അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ഒരു മിനിറ്റ് നേരം വഴറ്റിയ ശേഷം, ഉപ്പും കുരുമുളകുപൊടിയും വെള്ളവും ചേർത്ത് 3 വിസിലിൽ വേവിച്ചെടുക്കുക. പച്ചക്കറി എല്ലാം വെന്ത ശേഷം അണ്ടിപരിപ്പ് അരച്ചതും തേങ്ങാപ്പാലും ചേർത്ത് ഇളക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ അണച്ച് വാങ്ങി വയ്ക്കാം. 

അണ്ടിപ്പരിപ്പ് ചേർത്തതിനാൽ അല്പസമയം കഴിയുമ്പോൾ കറി കുറുകി വരുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com