മുട്ടചേർക്കാതെ സോഫ്റ്റ് മംഗോ ചീസ്കേക്ക്

mango-cake
SHARE

ബേക്കിങ് ഇല്ലാതെ സൂപ്പർ കേക്ക് ഫ്രിഡ്ജിൽ വച്ച് തയാറാക്കാം. മാമ്പഴവും ചീസും ചേരുമ്പോൾ നാവിൽ വെള്ളമൂറും എന്ന കാര്യത്തിൽ സംശയമില്ല.

ചേരുവകൾ: 

  • ഡൈജസ്റ്റീവ് ബിസ്‌ക്കറ്റ് - ‣ ഒന്നരക്കപ്പ് (ഏകദേശം 9 ബിസ്‌ക്കറ്റ്സ് പൊടിച്ചത്)  
  • ഉപ്പ് ഇല്ലാത്ത ബട്ടർ ഉരുക്കിയത് - നാല് ടേബിൾസ്പൂൺ 
  • ക്രീം ചീസ്  – എട്ട് ഔൺസ്  (തണുപ്പ് മാറി മൃദുലമായത്)
  • പഞ്ചസാര – 1/ 3 കപ്പ് 
  • ഹെവി ക്രീം – മുക്കാൽ കപ്പ്
  • മാങ്ങാ പൾപ്പ് – ഒരു കപ്പ് 
  • ചെറു നാരങ്ങനീര് – ഒന്നര ടേബിൾസ്പൂൺ
  • വെള്ളം – 1/ 3 കപ്പ് 
  • ജെലാറ്റിൻ –  ഒരു ടേബിൾസ്പൂൺ + പകുതി ടീസ്പൂൺ

തയാറാക്കുന്ന വിധം:

1. ഒരു പാത്രത്തിൽ ബിസ്‌ക്കറ്റ് പൊടിയും ബട്ടറും നല്ലതുപോലെ യോജിപ്പിക്കുക.

2. കേക്ക് തയാറാക്കാനുള്ള പാത്രത്തിന്റെ വശങ്ങളിൽ ബട്ടർ അല്ലെങ്കിൽ കുക്കിങ് സ്പ്രൈ തേച്ചുകൊടുക്കണം. അതിനുശേഷം ബട്ടറുമായി ചേർത്ത് വച്ചിരിക്കുന്ന ബിസ്ക്കറ്റ് പാത്രത്തിൽ ഇടുക. നല്ലകുപോലെ അമർത്തി എടുക്കണം. ഇത് നന്നായി അടച്ച് അര മണിക്കൂർ ഫ്രിഡ്ജിനകത്തു വയ്ക്കണം.

3. വെള്ളത്തിലേക്ക് ജെലാറ്റിൻ ഇട്ടു മാറ്റിവയ്ക്കാം.

4. ഒരു വലിയ മിക്സിങ് ബൗളിൽ സോഫ്റ്റൺ ചെയ്തു വെച്ചിരുന്ന ക്രീം ചീസ്, പഞ്ചസാരയും ചേർത്ത് ഒരു ഹാൻഡ് മിക്സർ ഉപയോഗിച്ച് ബീറ്റ് ചെയ്യാം. അഞ്ച് മിനിറ്റ് ബീറ്റ് ചെയ്തെടുക്കണം അപ്പോൾ നല്ല പതഞ്ഞുവരും. ഇതിലേക്ക് ചെറുനാരങ്ങാ നീര് ഒഴിച്ച് ഒന്നുകൂടി വീണ്ടും നല്ലതുപോലെ ബീറ്റ് ചെയ്യണം.

5. അതിനുശേഷം ഹെവി ക്രീം ഇതിലേക്ക് ചേർക്കണം. വീണ്ടും ഹാൻഡ് മിക്സർ ഉപയോഗിച്ച് അഞ്ച് മിനിറ്റ് ബീറ്റ് ചെയ്തെടുക്കണം.

6. എന്നിട്ട് മാങ്ങപൾപ്പ് ഒഴിച്ച് രണ്ടു മിനിറ്റ് മിക്സ് ചെയ്യണം.

7. കലക്കി വെച്ചിരുന്ന ജെലാറ്റിൻ എടുത്തു ഒരു 30 സെക്കന്റ് വീതം മൈക്രോവേവ് ഉപയോഗിച്ച് ചൂടാക്കണം. പക്ഷെ എല്ലാ 10 സെക്കന്റിലും പുറത്തു എടുത്തു ഒന്ന് ഇളക്കിയിട്ടു വേണം ചൂടാക്കാൻ. മൈക്രോവേവിനു പകരം നല്ല ചൂട് വെള്ളത്തിൽ ഇറക്കി വെച്ച് ചെയ്താലും മതി പക്ഷെ 30 സെക്കൻഡിൽ കൂടുതൽ ചെയ്യരുത്. ചൂടാക്കിയ ജെലാറ്റിൻ ഇതിനകത്തേക്കു ഒഴിച്ച് ഒന്നോ രണ്ടോ മിനിറ്റ് വീണ്ടും മിക്സ് ചെയ്യണം.

8 ഇനി നേരത്തെ ഫ്രിഡ്ജിൽ വെച്ചിരുന്ന പാൻ എടുത്ത് അതിനകത്തോട്ടു ഈ മിക്സ് ഒഴിക്കുക.

9. മാങ്കോ പൾപ്പ് ഉപയോഗിച്ച് ഡിസൈൻ ചെയ്തെടുക്കാം. ഇതൊരു 4 മുതൽ 6 മണിക്കൂർ വരെ അല്ലെങ്കിൽ ഓവർ നെറ്റ് ഫ്രിഡ്ജിൽ വച്ചിട്ട് എടുത്ത് ഉപയോഗിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA