ADVERTISEMENT

വെറും ഒരു സ്പൂൺ വെളിച്ചെണ്ണ കൊണ്ട് ഒരു ഫുൾ ചിക്കൻ ഈസിയായി ഉണ്ടാക്കിയെടുക്കാം. ഡയറ്റ് ചെയ്യുന്നവർക്കും എണ്ണ അധികം ഇഷ്ടമില്ലാത്തവർക്കും പറ്റിയ ഹെൽത്തി ആയ ഒരു ചിക്കൻ റെസിപ്പി ,.നല്ല രുചിയും. ചോറ്, ചപ്പാത്തി, പത്തിരി എന്നിവയ്ക്കൊപ്പം വിളമ്പാം.

ചേരുവകൾ 

1. മുഴുവൻ കോഴി – 900 ഗ്രാം 
2. കാശ്മീരി മുളക് പൊടി  – 2 ടേബിൾസ്പൂൺ
3. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ 
4. ഗരം മസാല – 1/2 ടീസ്പൂൺ 
5. ഉപ്പ്  – 1 ടീസ്പൂൺ 
6. പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
7. റെഡ് ഫുഡ് കളർ – ആവശ്യമെങ്കിൽ
8. വിനാഗിരി – 2 ടേബിൾസ്പൂൺ
9. വെള്ളം – ആവശ്യത്തിന്
10. വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ 
11. ഇഞ്ചി – 1 ഇഞ്ച് കഷ്ണം
12. വെളുത്തുള്ളി – 6, 7 അല്ലി
13. കറിവേപ്പില – 2 തണ്ട്

തയാറാക്കുന്ന വിധം

മുഴുവൻ കോഴി നന്നായി കഴുകി ഊറ്റിയെടുത്ത ശേഷം കത്തി കൊണ്ട് വരയിടുക. അതിലേക്ക് 2 മുതൽ 8 വരെയുള്ള ചേരുവകൾ ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ച് നന്നായി തേച്ചു പിടിപ്പിക്കുക. മസാല പുരട്ടിയ ചിക്കൻ ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക. കൂടുതൽ സമയം വച്ചാൽ അത്രയും നല്ലത്. ശേഷം ചിക്കന്റെ കാലു രണ്ടും നൂലുകൊണ്ട് കെട്ടുക.

പ്രഷർ കുക്കറിൽ എണ്ണ ഒഴിച്ചു ചൂടായ ശേഷം ചിക്കൻ നെഞ്ച് ഭാഗം താഴേക്കാക്കി അതിൽ വയ്ക്കുക.ചതച്ച വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചേർക്കുക. മീഡിയം തീയിൽ 2 വിസിൽ വരുത്തുക. പ്രഷർ മുഴുവനായും പോയ ശേഷം മാത്രം തുറക്കുക. ഇരുമ്പുചട്ടിയിലോ നോൺ സ്റ്റിക്ക് പാത്രത്തിലോ ചിക്കനിൽ നിന്ന് വന്ന വെള്ളം ഒഴിച്ചു തിളച്ചു വരുമ്പോൾ അതിലേക്ക് വേവിച്ച ചിക്കൻ ഇട്ടു എല്ലാ വശവും മൊരിയിച്ചെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com