ADVERTISEMENT

പാഷൻ ഫ്രൂട്ട് അച്ചാർ, ചമ്മന്തി , ചായ എന്നിവയാണ് വെറും പത്തു മിനിറ്റിൽ വീട്ടിൽ തയാറാക്കാൻ പറ്റുന്നത്. ഒരു പാട് വൈറ്റമിൻസ് അടങ്ങിയ പാഷൻ ഫ്രൂട്ടിന്റെ ഈ വിഭവങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. പാഷൻ ഫ്രൂട്ട് കൊണ്ട് ഞൊടിയിടയിൽ മൂന്നു വിഭവങ്ങൾ ഉണ്ടാക്കിയാലോ?. അടിപൊളി സ്വാദിനു പുറമെ രോഗപ്രതിരോധ ശക്തി കൂട്ടാനും ഇതു ബെസ്റ്റാണ്.

1. പാഷൻ ഫ്രൂട്ട് ചമ്മന്തി 

ചേരുവകൾ :

  • പാഷൻ ഫ്രൂട്ട്  - ഒരെണ്ണം
  • ഉള്ളി -  7 എണ്ണം
  • പച്ചമുളക്  - 3 എണ്ണം 
  • തേങ്ങാ  - 1/2 കപ്പ് 
  • ഉപ്പ്‌  – ആവശ്യത്തിന് 
  • കറിവേപ്പില  - 2 തണ്ട് 

തയാറാക്കുന്ന  വിധം 

മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം മിക്സിയിൽ  ഒന്ന്  ചതച്ചെടുക്കുക പാഷൻ ഫ്രൂട്ട് ചമ്മന്തി തയാർ. 

2. പാഷൻ ഫ്രൂട്ട് ചായ 

ചേരുവകൾ :

  • പാഷൻ ഫ്രൂട്ട്  - 1 എണ്ണം 
  • തേയില  - ആവശ്യത്തിന് 
  • പഞ്ചസാര- ആവശ്യത്തിന്  
  • പുതിനയില - 1 തണ്ട്
  • വെള്ളം – ആവശ്യത്തിന് 

തയാറാക്കുന്ന  വിധം :

ചൂട് വെള്ളത്തിൽ തേയില ഇട്ട് ചായ തിളപ്പിക്കുക. ശേഷം ഒരു ഗ്ലാസിൽ  പാഷൻ ഫ്രൂട്ട് ഇടുക,  പുതിന ഇല ഇടുക, ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കാം.

3. പാഷൻ ഫ്രൂട്ട് അച്ചാർ 

ചേരുവകൾ 

  • പാഷൻ ഫ്രൂട്ട് ചെറുതായി അരിഞ്ഞത്  - 2 എണ്ണം ഉപ്പിട്ട്  ഒരു ദിവസം  മുൻപ് അരിഞ്ഞു  വച്ചത്. 
  • മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ 
  • മുളകുപൊടി  - 1 ടീസ്പൂൺ 
  • കായപ്പൊടി   - 1 പിഞ്ച് 
  • വെളുത്തുള്ളി  - 15 അല്ലി 
  • ഇഞ്ചി  - ചെറുതായി അരിഞ്ഞത് 
  • കറിവേപ്പില  - 2 തണ്ട് 
  • പച്ചമുളക് - 4 എണ്ണം  അരിഞ്ഞത് 
  • നല്ലെണ്ണ   - ആവശ്യത്തിന് 
  • വിനാഗിരി  - ആവശ്യത്തിന് 
  • ഉപ്പ്‌  - ആവശ്യത്തിന് 

തയാറാക്കുന്ന  വിധം  

പാൻ ചൂടാകുമ്പോൾ നല്ലെണ്ണ ഒഴിക്കുക, കടുക് വറുക്കുക. ശേഷം വെളുത്തുള്ളി,  ഇഞ്ചി,  കറിവേപ്പില, പച്ച മുളക് അരിഞ്ഞത്,  കായപ്പൊടി, മുളകുപൊടി,  മഞ്ഞൾപ്പൊടി, ഉപ്പ്‌ എന്നിവ ഒന്നിന് പുറകെ ഒന്നായി  ഇട്ട് കൊടുക്കുക. ഇതിലേക്ക് 3 ടേബിൾ സ്പൂൺ  വിനാഗിരി ഒഴിക്കുക. അതിലേക്ക് പാഷൻ  ഫ്രൂട്ട് ചേർത്ത് യോജിപ്പിക്കുക. രണ്ട് മിനിറ്റിനു ശേഷം വാങ്ങാം. ചൂട് കുറഞ്ഞശേഷം കുപ്പിയിൽ  സൂക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com