ADVERTISEMENT

തലശ്ശേരി പുതിയാപ്പിള സ്പെഷൽ ഐറ്റം മുട്ടസുർക്ക, മുട്ട ചേർക്കാതെ അസാധ്യ രുചിയിൽ തയാറാക്കാം.

ചേരുവകൾ

  • പച്ചരി - 1 കപ്പ്‌ 
  • ചോറ് - 1/2 കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • ബേക്കിങ് സോഡാ- 1/4 ടേബിൾസ്പൂൺ
  • വെള്ളം - ആവശ്യത്തിന് 
  • ഓയിൽ - 1 കപ്പ്‌ 

തയാറാക്കുന്ന വിധം

ഒരു കപ്പ് പച്ചരി നാലു മണിക്കൂറോളം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. നാലു മണിക്കൂറിനു ശേഷം പച്ചരി നല്ല വൃത്തിയായി കഴുകി ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് ചോറും കാൽ ടേബിൾ സ്പൂൺ ബേക്കിങ് സോഡായും അരി മുങ്ങി നിൽക്കാൻ പാകത്തിനുള്ള വെള്ളവുമൊഴിച്ച്  അരച്ച് എടുക്കണം.

ഒരു ഫ്രൈയിങ് പാനിലേക്ക് ഒരു കപ്പ് ഓയിൽ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ ഒരു തവി മാവ്  ഒഴിച്ചു കൊടുക്കുക. തീ കുറച്ച് വേവ്ക്കാം. മാവ് നന്നായി പൊങ്ങി വരുന്നത് കാണാം.രണ്ട് വശവും വേവിച്ച ശേഷം എണ്ണയിൽ നിന്നും കോരി മാറ്റാം. ഇങ്ങനെ മുഴുവൻ മാവും ഒഴിച്ച് സ്വാദിഷ്ഠമായ തലശ്ശേരി പുതിയാപ്പിള സ്പെഷൽ മുട്ട സുർക്ക തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com