രുചിമേളം തീർക്കാൻ പഞ്ചാബി പനീർ രുചി

paneer
SHARE

പഞ്ചാബി ശൈലിയിലുള്ള ഭക്ഷണങ്ങളുടെ രുചി ഒന്നു വേറെ തന്നെയാണ്. അതിപ്പോൾ വെജിറ്റേറിയൻ വിഭവങ്ങളാണെങ്കിലും നോൺ വെജ് ആണെങ്കിലും രുചിക്കൊരു കുറവുമില്ല. ഇത്തവണ നമുക്കും ഒരു കിടിലൻ പഞ്ചാബി വിഭവം തന്നെ പരീക്ഷിച്ചു നോക്കാം. അതാണു പഞ്ചാബി പനീർ ലെബാബ്ദർ. പേരു കേൾക്കുമ്പോൾ അൽപം കട്ടി തോന്നുമെങ്കിലും നാവിൽ രുചിമേളം തീർക്കുന്ന ഉഗ്രൻ വിഭവമാണിത്. ശരിക്കും നാവിൽ അലിഞ്ഞിറങ്ങുന്ന ക്രീമി കറി. ഇൗ കറി ആസ്വദിക്കാൻ ചോറോ ചപ്പാത്തിയോ ഒന്നും വേണമെന്നേയില്ല. വെറുതേ രുചി നോക്കുന്നവർ തന്നെ മുഴുവൻ കഴിച്ചു തീർക്കും. ചേരുവകളുടെ വൈവിധ്യമാണു മറ്റൊരു പ്രത്യേകത. പക്ഷേ, ഇതു തയാറാക്കാൻ അധിക സമയം വേണ്ട. പരമാവധി 20 – 30 മിനിറ്റ്. ആവി പറക്കുന്ന പനീറുകൾ ഫ്രഷ് ക്രീമും പുതച്ച് കിടക്കുന്നതു കാണാനും സുന്ദരം.

പനീർ ലെബാബ്ദർ 

ചേരുവകൾ 

 • പനീർ - 200 ഗ്രാം 
 • തക്കാളി - 2
 • വെളുത്തുള്ളി - 5
 • ഏലയ്ക്കായ - 2
 • ഇഞ്ചി - ചെറിയ പീസ് 
 • ഗ്രാമ്പു - 4
 • കശുവണ്ടി - 15 എണ്ണം 
 • ഉപ്പ് 
 • ബട്ടർ - 1 ടേബിൾസ്പൂൺ
 • ഓയിൽ - 1 ടേബിൾസ്പൂൺ
 • കറുവപ്പട്ട - 1 ചെറിയ പീസ് 
 • പച്ചമുളക് - 2 എണ്ണം 
 • കസൂരിമേത്തി - 1 ടീസ്പൂൺ
 • സവാള പൊടിയായി അരിഞ്ഞത് - 1
 • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
 • കാശ്മീരി ചില്ലി പൗഡർ - 1 ടീസ്പൂൺ
 • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
 • വഴന ഇല - 1
 • ജീരകപ്പൊടി - 1/2 ടീസ്പൂൺ
 • പഞ്ചസാര -1/4 ടീസ്പൂൺ
 • ഗരം മസാല - 1/2 ടീസ്പൂൺ
 • ഫ്രഷ് ക്രീം - 2 ടേബിൾസ്പൂൺ
 • മല്ലിയില
 • ഗ്രേറ്റഡ് പനീർ - 2 ടേബിൾസ്പൂൺ
 • വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം

തക്കാളി,  വെളുത്തുള്ളി, ഏലയ്ക്ക, ഇഞ്ചി, ഗ്രാമ്പു, കശുവണ്ടി, ഉപ്പ്, ഒരു കപ്പ്‌ വെള്ളം  എന്നിവയെല്ലാം ചേർത്ത് വേവിക്കുക. വെന്ത് തണുത്തതിന് ശേഷം അരച്ചെടുക്കുക.

ഒരു പാനിലേക്ക് ബട്ടറും ഓയിലും ഒഴിച്ച് ചൂടാക്കുക. അതിലേക്ക് വഴനയില , കറുവാപ്പട്ട, പച്ചമുളക്, 1 ടീസ്പൂൺ കസൂരിമേത്തി ഇതെല്ലാം ചേർത്ത് മൂപ്പിക്കണം. അതിന് ശേഷം സവാള ചേർത്ത് വഴറ്റുക. സവാള നന്നായി വഴന്ന് കഴിയുമ്പോൾ പൊടികൾ ചേർത്ത് വഴറ്റുക.  അതിന് ശേഷം അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇതിലേക്ക് ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് കൊടുക്കണം. ഇനിയും ഇതിലേക്ക് പനീർ ചേർത്ത് യോജിപ്പിക്കുക. ശേഷം ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന പനീർ കൂടി ചേർത്ത് യോജിപ്പിച്ച ശേഷം ഗരം മസാല ചേർക്കുക. ഫ്രഷ് ക്രീമും ചേർത്ത് വിളമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA