കൃത്രിമ ചേരുവകൾ ചേർക്കാതെ ഞൊടിയിടയിൽ മാങ്ങാ അച്ചാർ
Mail This Article
×
പ്രിസർവേറ്റിവ്സ് ഒന്നും ചേർക്കാതെ ഞൊടിയിടയിൽ മാങ്ങാ അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. അരമണിക്കൂർ മതി, ഈ മാങ്ങാ അച്ചാർ റെഡിയാക്കാം.
ചേരുവകൾ
- മാങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചത് – അര കപ്പ്
- ഉലുവാപ്പൊടി – ഒരു നുള്ള്
- കടുക് – ഒരു നുള്ള് (ചതച്ചത്)
- കായപ്പൊടി – 1/8 ടീസ്പൂൺ
- ഉപ്പ് – അര ടീസ്പൂൺ
- മുളകുപൊടി – ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ.
തയാറാക്കുന്ന വിധം
മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും മാങ്ങയിൽ നന്നായി യോജിപ്പിച്ച് 30 മിനിറ്റ് മൂടി വച്ചതിനുശേഷം ചോറിനോടൊപ്പം ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.