ADVERTISEMENT

റേഷൻ അരി കൊണ്ട് ഒരു 2 ഇൻ 1 റെസിപ്പി, വെറൈറ്റി ഉപ്പുമാവും കൊഴുക്കട്ടയും പ്രഭാത ഭക്ഷണത്തിന് ഒരുക്കാം.

ചേരുവകൾ 

• പുഴുങ്ങലരി - 2 1/2 കപ്പ്‌
• തേങ്ങ - 1/2 കപ്പ്‌
• ജീരകം - 1/2 ടീസ്പൂൺ
• കടുക് - 1/2 ടീസ്പൂൺ
• ഉണക്ക മുളക് - 3 എണ്ണം
• വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
• കറിവേപ്പില
• ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്നവിധം 

• തലേ ദിവസം തന്നെ അരി കുതിർക്കാൻ വെള്ളത്തിൽ ഇട്ടു വയ്ക്കുക.
• കുതിർത്ത അരി, തേങ്ങ, ജീരകം, ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് തരി തരിപ്പോടു കൂടി മിക്സിയിൽ അരച്ച് എടുക്കുക.
• അരയ്ക്കുമ്പോൾ വെള്ളം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
• കടുക് വറുത്തത്തിനു ശേഷം മാവ് ചെറിയ ഉരുളകളാക്കി ഇടുക.
• വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച് 10 മിനിറ്റ് നേരം അടച്ചുവെച്ചു വേവിക്കുക.
• വെന്തതിന് ശേഷം ഉരുളകൾ ഉടച്ച് ഉപ്പുമാവിന്റെ പാകത്തിന് എടുക്കാം.
• കൊഴുക്കട്ട തയാറാക്കാൻ ഉരുളകൾ ഉടയ്ക്കാതെ എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com