ADVERTISEMENT

ചൂട് ചായയ്ക്കൊപ്പം  ചിക്കൻ സമോസ വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • ചിക്കൻ - 500 ഗ്രാം
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • പച്ചമുളക് അരിഞ്ഞത് - 2 ടേബിൾസ്പൂൺ
  • ഓയിൽ - 300 മില്ലിലിറ്റർ
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ + 2 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ
  • മൈദ -1/2 ടീസ്പൂൺ
  • സവാള - 2 എണ്ണം
  • കറിവേപ്പില - 1 തണ്ട്
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • ടോമാറ്റോ സോസ് - 1 ടേബിൾസ്പൂൺ
  • സമോസ ഷീറ്റ് - ആവശ്യത്തിന് അനുസരിച്ച്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടുകൊടുക്കുക.  അതിലേക്ക് മഞ്ഞൾപ്പൊടിയും, കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിച്ച് വേവിച്ച് മാറ്റി വയ്ക്കുക. ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കാം.

ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. സവാള ചെറുതായി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ശേഷം വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി യോജിപ്പിച്ച് വഴറ്റാം. അതിലേക്ക്  മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല പൊടിച്ചതും മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ടോമാറ്റോ സോസ് ചേർത്ത് ചൂടാറാൻ മാറ്റി വയ്ക്കാം.

സമോസ ഷീറ്റ്  ത്രികോണ ആകൃതിയിൽ മടക്കി  ചിക്കൻ മിക്സ് ഇതിലേക്ക് ഇട്ട് കൊടുത്തതിന് ശേഷം മൈദയും വെള്ളവും ഉപയോഗിച്ച് പശ രൂപത്തിൽ ഉണ്ടാക്കി ഇതിലേക്ക് തേച്ച് ഒട്ടിച്ച് ഓരോന്നായി തയാറാക്കി എടുക്കുക. ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് സമോസ വറക്കുവാൻ ആവശ്യമായ ഓയിൽ ചേർത്ത് കൊടുക്കുക. സമോസ ഇതിലേക്ക് ഇട്ട് കൊടുക്കുക. ഇരുവശവും നന്നായി മൂപ്പിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com