ADVERTISEMENT

മൈദയും പഞ്ചസാരയും മുട്ടയും ഓവനും വേണ്ട. ഒരു കപ്പ് ഗോതമ്പുപൊടിയും ശർക്കരയും ഉണ്ടെങ്കിൽ പ്ലം കേക്കിന്റെ അതേ രുചിയിൽ കേക്ക് ഉണ്ടാക്കാം 

ചേരുവകൾ 

  • ശർക്കര പൊടിച്ചത് - 1/2 കപ്പ്
  • പാൽ - 3/4 കപ്പ്
  • എണ്ണ  - 1/4 കപ്പ്
  • ഗോതമ്പു പൊടി - 1 കപ്പ്
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/2  ടീസ്പൂൺ
  • ഈന്തപ്പഴം അരിഞ്ഞത് - ആവശ്യത്തിന്

തയാറാക്കുന്ന വിധം    

  • ശർക്കര പൊടിച്ചത്, പാൽ, ഓയിൽ എല്ലാം ഒരുമിച്ച് മിക്സിയിൽ അടിച്ചെടുക്കുക .
  • ഇത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഇതിലേക്ക് അരിച്ച ഗോതമ്പു പൊടി, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 
  • കുറച്ചു ഈന്തപ്പഴം അരിഞ്ഞതും കൂടി ചേർത്ത് ഇളക്കുക.
  • എണ്ണ പുരട്ടിയ ഒരു പാൻ അല്ലെങ്കിൽ കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിക്കുക .
  • ഈന്തപ്പഴം അരിഞ്ഞതു മുകളിൽ വിതറുക.
  • അടി കട്ടിയുള്ള ഒരു തവ സ്റ്റൗവിൽ അഞ്ച് മിനിറ്റ് തീ കൂട്ടി വച്ച് ചൂടാക്കുക.
  • അതിലേക്കു കേക്ക് ടിൻ  മൂടി വെച്ച് 35-40 മിനിറ്റ് മീഡിയം തീയിൽ പാകം ചെയ്ത് എടുക്കാം.
  • ചൂടാറിയ ശേഷം കഷ്ണങ്ങളാക്കാൻ ശ്രദ്ധിക്കണം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com