ADVERTISEMENT

ഉരുളക്കിഴങ്ങ് ഇങ്ങനെ റോസ്റ്റ് ചെയ്ത് നോക്കൂ, രസികൻ രുചിയാണ്. 

ചേരുവകൾ:

1. ഉരുളക്കിഴങ്ങ് – 3 എണ്ണം​​
2. കുരുമുളകുപൊടി – 1 ടീസ്പൂൺ
3. ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ
4. വെണ്ണ – ഒന്നര ടേബിൾ സ്പൂൺ
5. മല്ലിയില – 1 ടേബിൾ സ്പൂൺ
6. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം:

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം കഴുകി വൃത്തിയാക്കുക. നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കുക. (ഒരു ഉരുളക്കിഴങ്ങ് എട്ട് കഷണങ്ങളാക്കിയാൽ മതി). ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങളെ ഒരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങളെ ഒരു ബേക്കിങ് ട്രേയിൽ നിരത്തി 180 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് ഓവനിൽ വച്ച് ബേക്ക് ചെയ്യണം. 20 മിനിറ്റിനു ശേഷം ട്രേ പുറത്തെടുത്ത് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ  തിരിച്ചിട്ട് വീണ്ടും 180 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക.

ഫ്രൈയിങ് പാനിൽ ഉരുളക്കിഴങ്ങ് കഷ്ണങ്ങളെ ഓയിലിൽ ഗോൾഡൻ നിറമാവുന്നത് വരെ ഫ്രൈ ചെയ്ത് എടുത്താലും മതി. അതിനു ശേഷം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കിയിട്ട് അതിലേക്ക് 1.5 ടേബിൾ സ്പൂൺ വെണ്ണ ചേർത്ത് കൊടുക്കുക. വെണ്ണ ഒന്നു ഉരുകി കഴിയുമ്പോൾ അതിലേക്ക് ചെറുതാക്കി അരിഞ്ഞു വച്ചിട്ടുള്ള ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചേർത്ത് ഇളക്കുക. ഒരു ടേബിൾ സ്പൂൺ മല്ലിയിലും ചേർത്ത് യോജിപ്പിക്കുക. അതിന് ശേഷം ബേക്ക് / ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ  ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫാക്കുക. ഇത് ചെറിയ ചൂടോടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com