ADVERTISEMENT
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചെറിയ പിത്​സ വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • മാവ് കുഴയ്ക്കാൻ 
  • മൈദ - 2 കപ്പ് 
  • യീസ്റ്റ് - 3/4 ടേബിൾസ്പൂൺ 
  • ഓയിൽ - 1 ടീസ്പൂൺ 
  • പഞ്ചസാര - 1 ടേബിൾസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

 

ഫില്ലിങ്ങിന് 

  • ചിക്കൻ -250 ഗ്രാം 
  • കാപ്സികം - 1 ന്റെ പകുതി 
  • മൊസറല്ലാ ചീസ് - 200 ഗ്രാം 
  • ഒലീവ് - 4-5 എണ്ണം 
  • മുളകുപൊടി - 1/2 ടീസ്പൂൺ 
  • കുരുമുളകുപൊടി - 3/4 ടീസ്പൂൺ
  • കശ്മീരീമുളകുപൊടി - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

സോസ് തയാറാക്കാൻ 

  • ടൊമാറ്റോ സോസ്സ് - 4 ടേബിൾസ്പൂൺ 
  • ഒറിഗാനോ - 1 ടീസ്പൂൺ 
  • ചതച്ച മുളക് - 1 ടീസ്പൂൺ 

തയാറാക്കുന്നവിധം 

ഒരു പാത്രത്തിൽ മൈദയും ഉപ്പും പഞ്ചസാരയും .യീസ്റ്റും ഓയിലും യോജിപ്പിച്ചതിന് ശേഷം കുറച്ച് വെളളം ഉപയോഗിച്ച് കുഴച്ച് എടുക്കണം. ശേഷം ഇത് പൊങ്ങിവരാൻ ഒരു മണിക്കൂർ മാറ്റി വയ്ക്കാം . മാവു പൊങ്ങുന്ന സമയത്ത് ചിക്കനിൽ മസാല ചേർത്തതിന് ശേഷം വറുത്തെടുക്കാം . ഇനി പിത്​സ മാവ് പരത്തിയെടുക്കാം. പരത്തിയെടുത്ത മാവ് ഒരു പാനിൽ വേവിക്കാം .ഇതിൽ  തക്കാളി സോസും ചിക്കനും  ചീസ്സും വയ്ക്കാം. ഇത് ചെറുതീയിൽ ഒരു 5 മിനിറ്റ് വേവിക്കണം. നല്ല രുചിയുള്ള പാൻ പിത്​സ തയാർ. . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com