കേക്ക് രുചികളിലെ പുതിയ താരം ട്രസ് ലെച്ചേ, വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചി

tres-leches
SHARE

ലോക്ഡൗൺ സമയത്ത് വീടുകളിലെ താരമാണ് കേക്ക്, മൂന്ന് തരത്തിലുള്ള പാൽ ചേർക്കുന്നുണ്ട്  ഈ സ്പെഷൽ കേക്കിൽ.

ചേരുവകൾ

  • മുട്ട -3
  • പഞ്ചസാര- 3/4കപ്പ് 
  • സൺഫ്ലവർ ഓയിൽ - 1/2 കപ്പ്‌ 
  • ബേക്കിങ് സോഡാ-1/4 ടീസ്പൂൺ
  • ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ
  • മൈദ - 3/4 കപ്പ് 
  • വാനില എസൻസ് - 1 ടേബിൾസ്പൂൺ
  • വിപ്പിങ് ക്രീം - 1 കപ്പ്‌ 
  • കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ് 
  • പാൽ - 1/2 കപ്പ് 

തയാറാക്കുന്ന വിധം

3 മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക ശേഷം മുട്ടയുടെ വെള്ള നല്ലവണ്ണം ബീറ്റ്  ചെയ്തെടുക്കുക. വെള്ള കളർ ആവുന്നത് വരെ ബീറ്റ്  ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഇനി മുട്ടയുടെ മഞ്ഞ ബീറ്റ് ചെയ്യാം. മുട്ടയുടെ മഞ്ഞ ഒരു 10 മിനിറ്റ് ബീറ്റ്  ചെയ്തതിനുശേഷം മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് ബീറ്റ്  ചെയ്തെടുക്കാം ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വാനില എസൻസ് കൂടി ചേർത്ത് ബീറ്റ് ചെയ്യുക. ഇത് മാറ്റിവയ്ക്കാം. ഇനി ഒരു അരിപ്പയിലേക്ക്, മുക്കാൽ കപ്പ് മൈദയും അര ടീസ്പൂൺ ബേക്കിങ് പൗഡറും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ഇട്ടു  അരിച്ചെടുത്ത പൊടി ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞയിൽ കുറേശ്ശെ കുറേശ്ശെ ചേർത്ത് യോജിപ്പിച്ച് എടുക്കാം. ശേഷം മുട്ടയുടെ വെള്ള ബീറ്റ് ചെയ്തത് കൂടി ഇതിലേക്ക് ചേർത്ത് യോജിപ്പിക്കാം.

ഇനി ഒരു കുക്കറിലേക്ക് കുറച്ച് ബട്ടർ പുരട്ടിയതിനുശേഷം തയാറാക്കി വച്ചിരിക്കുന്ന മാവ് കുക്കറിലേക് ഒഴിച്ചു കൊടുക്കാം. കുക്കറിന്റെ വിസിൽ മാറ്റി 40 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം. 40 മിനിറ്റിനുശേഷം തുറന്നു നോക്കുമ്പോൾ കേക്ക് റെഡി ആയിട്ടുണ്ടാകും. ഇനിയൊരു പാത്രത്തിലേക്ക് അരക്കപ്പ് പാൽ, അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക്, അര കപ്പ് വിപ്പിങ് ക്രീം എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിക്സ് കേക്കിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം  ഒരു അഞ്ച് മിനിറ്റിനുശേഷം കേക്കിനെ മുകളിലേക്ക് വിപ്പിങ് ക്രീം കൂടി തേച്ചുകൊടുക്കാം സ്വാദിഷ്ടമായ കേക്ക് റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA