ADVERTISEMENT

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെമ്മീൻ ചെറിയ ഉള്ളി റോസ്റ്റ് ആണ് പരിചയപ്പെടുത്തുന്നത്.  10 മിനിറ്റിനുള്ളിൽ ഈ നാടൻ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കാം.

ചേരുവകൾ 

1. ചെമ്മീൻ – 500 ഗ്രാം
2. മുളകുപൊടി -2 1/2 ടേബിൾസ്പൂൺ
3. മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ
4. ഉപ്പ് – 1/2 ടീസ്പൂൺ
5. നാരങ്ങാ നീര്  - 1/2 നാരങ്ങ
6. വെളുത്തുള്ളി - 10 അല്ലി
7. ഇഞ്ചി‌ - ഒരു ഇ‍ഞ്ച് നീളത്തിൽ
8. ചെറിയ ഉള്ളി - 25 എണ്ണം
9. തക്കാളി - 1
10 കറിവേപ്പില - 1 തണ്ട്
11. കുരുമുളകു പൊടി- ½ ടീസ്പൂൺ
12. ഗരം മസാല - 1 ടീസ്പൂൺ
13. വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചെമ്മീനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് നാരങ്ങാനീര് എന്നിവ പുരട്ടി 30 മിനിറ്റ് വയ്ക്കുക.

ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീൻ ഫ്രൈ ചെയ്‌തു മാറ്റി വയ്ക്കുക. 

പിന്നീട് ഇതേ പാനിൽ ബാക്കി ഉള്ള ചേരുവകൾ ചേർത്ത് വഴറ്റി അവസാനം വറുത്ത ചെമ്മീൻ ചേർത്ത് ചെറു തീയിൽ ബ്രൗൺ നിറമാകുന്നവരെ വഴറ്റി റോസ്റ്റാക്കി എടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com