ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കൊഴുക്കട്ട പായസരുചി എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • ഗോതമ്പ് പൊടി – 2 കപ്പ് 
  • ശർക്കര – 200 ഗ്രാം (3 കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കണം)
  • നാളികേരം – 1 1/2 കപ്പ് 
  • ഏലക്കായ പൊടിച്ചത് – 3/4 ടീസ്പൂൺ  
  • ജീരകം  – 3/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം

മൂന്ന് കപ്പ് വെള്ളത്തിൽ നാളികേരം അരച്ചെടുക്കണം. (അതിൽ നിന്നും 3/4 കപ്പ് തേങ്ങാപ്പീര പിഴിഞ്ഞ് എടുത്ത് ഗോതമ്പ് പൊടിയിലേക്ക് ഇടുക.) തേങ്ങാ പാലിലേക്ക് 1/2  ടീസ്പൂൺ ഏലക്കായപ്പൊടിയും ജീരകവും 2 കപ്പ് ശർക്കരപ്പാനിയും ചേർക്കണം. ഇത് ചെറു തീയിൽ ചൂടാക്കണം. 

ഗോതമ്പ് പൊടിയിലേക്ക് തേങ്ങാപ്പൂരയും ബാക്കി ഉള്ള ഏലക്കായ പൊടിച്ചതും ഒരു കപ്പ് ശർക്കര ഉരുക്കിയതും ചേർത്ത് കുഴച്ചെടുക്കണം. അതിന്ന് ശേഷം ഗോതമ്പ് മാവ് ചെറിയ ഉരുളകളാക്കണം. കുറച്ചു  മാവ് മാറ്റി വയ്ക്കുക. ചൂടാക്കിയ തേങ്ങാ പാലിലേക്ക് ബോൾ ആയി പിടിച്ച മാവ് ഇടണം. ഇടയ്ക്ക് ഇളക്കാൻ  മറക്കരുത്. 15 മിനിറ്റ് തിളച്ച ശേഷം ബാക്കി വച്ചിരിക്കുന്ന ഗോതമ്പ് മാവ് 1/2 കപ്പ് വെള്ളത്തിൽ നന്നായി യോജിപ്പിച്ച് ഇതിലേക്ക് ഒഴിക്കണം. ഒരു 3 മിനിറ്റ് തിളച്ച് കഴിയുമ്പോൾ തീ അണയ്ക്കണം. ചെറുതായി തണുക്കുമ്പോൾ വിളമ്പാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com