ADVERTISEMENT

ഇലയട കേരളീയരുടെ  പരമ്പരാഗത  വിഭവങ്ങളിൽ ഒന്നാണ്. സാധാരണയായി ശർക്കരയും തേങ്ങയും ഒക്കെ ചേർത്താണ് നമ്മൾ ഇലയട ഉണ്ടാകുന്നത്. അതുപോലെ തന്നെ രുചിക്ക് ഒട്ടും കുറവ് വരാതെ നോൺ  വെജ് കൊണ്ടും സ്വദിഷ്ടമായ ഇലയട ഉണ്ടാക്കാൻ പറ്റും; അതാണ് ഈ ചിക്കൻ അട. ചേരുവകൾ അധികം വേണ്ട.  അതുകൊണ്ട് തന്നെ തയാറാക്കാനും എളുപ്പം. നാലുമണി പലഹാരമായോ പ്രഭാത ഭക്ഷണമായോ എങ്ങനെ വേണമെങ്കിലും കഴിക്കാം. ആവിയിൽ പുഴുങ്ങുന്നതായതിനാൽ ആരോഗ്യത്തിനും നല്ലതാണ് ഈ ചിക്കൻ അട.

ചേരുവകൾ 

  • എണ്ണ - 1 ടീസ്പൂൺ
  • ഇഞ്ചി - ചെറിയ കഷ്ണം
  • പച്ചമുളക് - 3 എണ്ണം
  • സവാള പൊടിയായി അരിഞ്ഞത് - 1
  • ചിക്കൻ - 1 കപ്പ്‌ 
  • തേങ്ങ - 3/4 കപ്പ്
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് 
  • കറിവേപ്പില 
  • മല്ലിയില 
  • അരിപ്പൊടി - 1 കപ്പ്‌ 

പാകം ചെയ്യുന്ന വിധം

  • ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, മഞ്ഞൾപ്പൊടി ഇതെല്ലാം കൂടി വഴറ്റുക. 
  • ഇതിലേക്ക് ചിക്കനും തേങ്ങയും കുരുമുളകുപൊടിയും ഗരം മസാലയും ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഫില്ലിങ് മാറ്റി വയ്ക്കുക. അതിന് ശേഷം  അരിപ്പൊടി ചൂട് വെള്ളത്തിൽ ഉപ്പും ചേർത്ത് കുഴച്ചു വയ്ക്കുക. അത് കഴിഞ്ഞ് വാഴ ഇല വാട്ടി കുറച്ച് മാവ് എടുത്ത് കനം കുറച്ച് പരത്തുക അതിന്റെ നടുവിൽ ഫില്ലിംഗ് വച്ച് മടക്കി ഇഡ്ഡലി തട്ടിൽ വേവിച്ചു ചൂടോടെ കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com