ADVERTISEMENT

മലബാർ സ്പെഷൽ പൊരിച്ച പത്തിരി. ചായക്കടയിലെ അതെ ടേസ്റ്റിൽ നോൺ വെജ് കറിയുടെ കൂടെ പ്രഭാത ഭക്ഷണത്തിനും വൈകുന്നേരം ചായയുടെ കൂടെ വെറുതെയും കഴിക്കാവുന്ന വിഭവം.

1. അരിപ്പൊടി - 200 ഗ്രാം (1 കപ്പ്)
2. ചെറിയ ഉള്ളി - 3 എണ്ണം
3. ജീരകം - 1/4 ടീസ്പൂൺ
4. നാളികേരം - 1 ചെറിയ കപ്പ് (4 ടേബിൾ സ്പൂൺ )
5. കറുത്ത എള്ള് - 1/4 ടീസ്പൂൺ
6. വെണ്ണ - 1/4 ടീസ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്
8. എണ്ണ - വറുക്കാൻ ആവശ്യത്തിന്
9. തിളപ്പിച്ച വെള്ളം

തയാറാക്കുന്ന വിധം

നാളികേരം, ജീരകം, ചെറിയ ഉള്ളി എന്നിവ മിക്സിയിൽ ചതച്ചെടുക്കുക. ഒരു പാത്രത്തിൽ അരിപ്പൊടി, ചതച്ച നാളികേരം, എള്ള്, ഉപ്പ് എന്നിവ ഇട്ട് ഇളക്കുക. അതിലേക്കു തിളപ്പിച്ച വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക. അതിൽ നിന്ന് ചെറിയ ഉരുള എടുത്തു ഒന്ന് കട്ടിയിൽ പരത്തുക അതിൽ നിന്ന് ചെറിയ വട്ടത്തിൽ കട്ട്‌ ചെയ്തു എടുക്കുക. എണ്ണ നന്നായി ചൂടായാൽ അതിലേക്കു ഇട്ടു താഴന്ന തീയിൽ വച്ചു രണ്ടു ഭാഗവും ബ്രൗൺ കളർ ആകുന്ന വരെ വറക്കുക. എണ്ണയിൽ നിന്ന് കോരി മാറ്റുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com