ADVERTISEMENT

വീശിയടിക്കണ്ട, അധികം എണ്ണ ഉപയോഗിക്കണ്ട, സോഫ്റ്റ് ആയിട്ടുള്ള ഗാർലിക് പൊറോട്ട റെഡിയാക്കാൻ ഈ മാർഗം പരീക്ഷിക്കാം.

ചേരുവകൾ:

  • മൈദ – 2 കപ്പ് 
  • ചെറിയ ചൂട് വെള്ളം – 3/4 കപ്പ് + 2 ടേബിൾസ്പൂൺ 
  • ഉപ്പ് –  3/4 ടീസ്പൂൺ 
  • സോഫ്റ്റന് ചെയ്ത ബട്ടർ അല്ലെങ്കിൽ ബട്ടർ സ്പ്രെഡ് – 1 ടേബിൾസ്പൂൺ 
  • ചെറുതായി അരിഞ്ഞ വെളുത്തുള്ളി – 1 ടേബിൾസ്പൂൺ 
  • എണ്ണ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിൽ മൈദയും ഉപ്പും വെള്ളവും ഒഴിച്ചു  നന്നായി കുഴയ്ക്കണം. അതിന് ശേഷം 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു 3-4 മിനിറ്റ് കുഴയ്ക്കണം. ഇത് 2 മണിക്കൂർ നനഞ്ഞ തുണി ഉപയോഗിച്ച് മൂടി വയ്ക്കണം. വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ ബട്ടർ സ്പ്രെഡിൽ യോജിപ്പിച്ചെടുക്കണം. മാവ് (രണ്ടുമണിക്കുറിനു ശേഷം) ഒന്നും കൂടി കുഴച്ചതിന് ശേഷം 7 ഭാഗങ്ങളായിട്ട് മുറിക്കണം. മാവ് കൈയിൽ പറ്റിപിടിക്കാതിരിക്കാൻ എണ്ണ അല്ലെങ്കിൽ മൈദ തേച്ചാൽ മതി. 

7 ഭാഗങ്ങളായി വെച്ചിരിക്കുന്ന മാവ് ഓരോന്നായി ബോൾ ഷേപ്പ് പിടിച്ച് ചപ്പാത്തി പരത്തുന്ന പോലെ പരത്തണം, പക്ഷെ ചപ്പാത്തിയെക്കാൾ കട്ടി കുറവായിരിക്കണം. ബട്ടറും വെളുത്തുള്ളിയും മിക്സ് ചെയ്തത് 1/4 ടീസ്പൂൺ പരത്തിയ മാവിൽ തേയ്ക്കണം. എന്നിട്ട് ഒരു കത്തി കൊണ്ട് ചെറിയ സ്ട്രിപ്പ് പോലെ കട്ട് ചെയ്യണം. പരത്തി വെച്ചിരിക്കുന്ന മാവിന്റെ മുകൾ  ഭാഗം വെട്ടരുത്. ഒരു വശത്തു  നിന്നും ചുരുട്ടി എടുത്തിട്ട് വട്ടത്തിൽ ചുറ്റിച്ചു  എടുക്കണം. ഇത് ചപ്പാത്തി പരത്തുന്ന പോലെ തന്നെ ഒന്നും കൂടി പരത്തണം. ഇങ്ങനെ ചെയ്യുമ്പോൾ പൊറോട്ട ലേയേർസ് കാണാൻ പറ്റും. ഇതേ രീതിയിൽ ബാക്കിയുള്ള മാവും പരത്തി എടുക്കണം.

ചൂടായ ഇരുമ്പ് തവയിൽ ഓരോ പൊറോട്ടയും ചുട്ടെടുക്കണം, ബാക്കി വന്ന 1 ടേബിൾസ്പൂൺ എണ്ണയിലെ ഒന്നോ രണ്ടോ തുള്ളി ഒഴിക്കണം. എല്ലാ പൊറോട്ടയും ചുട്ടെടുത്തതിന് ശേഷം പൊറോട്ട സൈഡിൽ നിന്നും അടിച്ച് കൊടുക്കണം. ഇങ്ങനെ ചെയ്താൽ ലെയറുകളെല്ലാം നന്നായി കിട്ടും. ചെറു ചൂടോടെ ചായയ്ക്കൊപ്പം കറിയൊന്നും ഇല്ലാതെയും കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com