ADVERTISEMENT

ബിരിയാണിയെ വെല്ലും രുചിയിൽ തയാറാക്കാവുന്ന അഫ്‌ഘാനി പുലാവ്. ഇതിന്റെ സ്വാദ് കഴിച്ചു തന്നെ അറിയണം. ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ

ചേരുവകൾ

  • ബസ്മതി റൈസ് -1 കപ്പ്‌ 
  • ബീഫ് /ചിക്കൻ - 500 ഗ്രാം
  • കാരറ്റ് - 1 ചെറുത് 
  • കിസ്മിസ് - 1/4 കപ്പ് 
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
  • ഗരംമസാല പൊടി - 1/2 ടീസ്പൂൺ
  • പട്ട - 2 ചെറിയ കഷണം 
  • ഗ്രാമ്പു - 3 എണ്ണം 
  • ഏലക്കായ - 3 എണ്ണം 
  • ചെറിയ ജീരകം -1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • ഓയിൽ - 4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

ഒരു കുക്കറിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്കായ. ചെറിയ ജീരകം എന്നിവ ചേർത്ത് പൊട്ടിക്കുക. എല്ലാം കൂടി പൊട്ടി വരുന്ന സമയത്ത് കഴുകി മാറ്റി വച്ചിരിക്കുന്ന ബീഫും ആവശ്യത്തിനുള്ള ഉപ്പും അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് നാല് കപ്പ് വെള്ളവും ഒഴിച്ച് കുക്കർ അടച്ച് നാലു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കാം. നാലു വിസിലിനു  ശേഷം കുക്കർ തുറന്നു നോക്കാം, ബീഫ് വെന്തിട്ടുണ്ടാകും.

ഒരു ഫ്രൈയിങ് പാനിലേക്ക്  വേവിച്ചു വച്ചിരിക്കുന്ന ബീഫ് മിക്സ്‌  ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ബസ്മതി റൈസും ചേർക്കാം. എല്ലാം കൂടി ഒന്ന് യോജിപ്പിച്ചെടുത്ത ശേഷം വെള്ളം കുറവ് എന്ന് തോന്നുന്നു എങ്കിൽ ഒരു കപ്പ് ചൂട് വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. ഈ സമയം കുറച്ച് ഉപ്പു കൂടി ചേർത്ത് ഇളക്കി അര ടീസ്പൂൺ ഗരം മസാല കൂടി ഇട്ടുകൊടുക്കാം. എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം അടച്ചുവെച്ച് ഒരു 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം. അതി സ്വാദിഷ്ഠമായ ബീഫ് അഫ്ഗാനി പുലാവ് ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com