ADVERTISEMENT

വിളർച്ച മാറാനും  രക്തം ഉണ്ടാവാനും പ്രസവരക്ഷയ്ക്കും ഉപയോഗിക്കാവുന്ന ഉള്ളി ഈന്തപ്പഴം ലേഹ്യം.

ചേരുവകൾ

  • ഈന്തപ്പഴം - 500 ഗ്രാം
  • ചെറിയ ഉള്ളി  - 1 കിലോഗ്രാം
  • ഒന്നാം തേങ്ങാപ്പാൽ - ഒരു നാളികേരത്തിന്റെ
  • രണ്ടാം തേങ്ങാപ്പാൽ
  • നല്ലെണ്ണ - 50 മില്ലി ലിറ്റർ

തയാറാക്കുന്ന വിധം

  • ഒരു പ്രഷർ കുക്കറിൽ ഈന്തപ്പഴം, ഉള്ളി, രണ്ടാം തേങ്ങാപ്പാൽ എന്നിവ ചേർത്ത് 3 വിസിൽ വരെ വേവിക്കുക.
  • തേങ്ങാപ്പാൽ നന്നായി വറ്റിച്ചെടുക്കണം.
  • അത് തണുത്തു കഴിഞ്ഞാൽ വേവിച്ച ഈ മിശ്രിതം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക .
  • ഒരു ഉരുളി അല്ലെങ്കിൽ അടി കട്ടിയുള്ള പാനിൽ  ഇട്ടു നന്നായി ഇളക്കണം .
  • ഇതിലേക്ക് ഒന്നാം തേങ്ങാപ്പാൽ ഒഴിച്ച് നന്നായി വരട്ടിയെടുക്കുക.
  • 50 മില്ലിലിറ്റർ നല്ലെണ്ണ ഒഴിച്ച് വീണ്ടും വരട്ടുക.
  • ഇതിലെ വെള്ളം വറ്റി ലേഹ്യം കട്ടിയാകുന്നതു വരെ വരട്ടുക. വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com