ADVERTISEMENT

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും നമ്മൾ എല്ലാവരും ആസ്വദിച്ചു കഴിക്കുന്നതുമായ ഒരു വിഭവം ആണ് മീൻ വറുത്തത്. ഇതിനോടകം തന്നെ പല തരത്തിൽ ഉള്ള കൂട്ടുകൾ ചേർത്ത് ഫിഷ് ഫ്രൈ തയാറാക്കാം. ഇതുവരെ നമ്മൾ കഴിച്ച ഫിഷ് ഫ്രൈ വിഭവങ്ങളിൽ  നിന്നു തികച്ചും വിത്യസ്തമായ ഒരു  രുചിയാണ് ആണ് നമ്മുടെ ഈ പുളിയൻ പെപ്പർ കിളിമീൻ  ഫ്രൈയ്ക്ക്.  പുളി ഇലയുടെ പുളിയും കുരുമുളകിന്റെയും കാന്താരിയുടെയും എരിവും എല്ലാം കൂടി ചേരുമ്പോൾ നാവിൽ ഒരു ഉത്സവ മേളം ഒരുക്കും...

 

ചേരുവകൾ

  • കിളിമീൻ - 3
  • പുളിയില - 12 തണ്ട് 
  • കാന്താരി - 5 എണ്ണം 
  • ചെറിയഉള്ളി - 6 എണ്ണം  
  • ഉപ്പ് 
  • വെളിച്ചെണ്ണ - 1 ടീസ്പൂൺ
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം  
  • വെളുത്തുള്ളി - 5 അല്ലി
  • പച്ചകുരുമുളക് - 1 ടേബിൾ സ്പൂൺ 
  • കറിവേപ്പില - 10 തണ്ട് 

 

പാകം ചെയുന്ന വിധം 

ഉപ്പ് ഒഴികെ ബാക്കി എല്ലാ ചേരുവകൾ  കൂടി നന്നായി അരച്ച് എടുക്കണം. അതിന് ശേഷം അരച്ച കൂട്ടിൽ  ആവശ്യത്തിന് ഉപ്പ് ചേർത്ത് മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം.  തുടർന്ന്  പാനിൽ എണ്ണ ഒഴിച്ച് കറിവേപ്പില തണ്ട് നിരത്തി അതിന്റെ മുകളിൽ മീനിട്ട്  രണ്ടു വശവും  മൊരിച്ചെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com