ADVERTISEMENT

രാവിലെ ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ ഒരു എഗ്ഗ് സാൻവിച്ച്

ചേരുവകൾ

  • മുട്ട - 2 പുഴുങ്ങിയത്
  • കാപ്സിക്കം - 2 ടേബിൾസ്പൂൺ അരിഞ്ഞത്
  • സവാള - 2 ടേബിൾസ്പൂൺ അരിഞ്ഞത്
  • സ്പ്രിങ് ഒണിയൻ - 1 ടേബിൾസ്പൂൺ
  • മയോണൈസ്‌ - 2 ടേബിൾസ്പൂൺ
  • ടൊമാറ്റോ സോസ് - 1ടീസ്പൂൺ
  • കുരുമുളക് പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • ചീസ് സ്ലൈസ് - 3 എണ്ണം
  • ബട്ടർ - 1 ടേബിൾസ്പൂൺ
  • ബ്രഡ്  - 6 എണ്ണം

തയാറാക്കുന്ന വിധം

മുട്ട പുഴുങ്ങിയത് ചെറുതായി അരിഞ്ഞെടുക്കുക . ഇത് ഒരു ബൗളിലേക്ക് മാറ്റുക, ഇതിലേക്ക്‌ കാപ്സിക്കം അരിഞ്ഞത്, സവാള അരിഞ്ഞത് , സ്പ്രിങ് ഒണിയൻ അരിഞ്ഞത്, മയോണൈസ്‌, ടൊമാറ്റോ സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക .ഈ മിക്സ് ബ്രഡിൽ നന്നായി തേച്ച് പിടിപ്പിക്കുക. മുകളിൽ ഒരു ചീസ് സ്ലൈസ് വെച്ച് വേറൊരു ബ്രഡ് വച്ച് അടയ്ക്കുക . ചൂടായ തവയിൽ ബട്ടർ തേയ്ക്കുക, തയാറാക്കിയ ബ്രഡ് ചൂടായ തവയിൽ വച്ച് രണ്ട് വശവും മൊരിച്ചെടുത്താൽ സ്വാദിഷ്ടമായ മുട്ട സാൻവിച്ച് തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com