ADVERTISEMENT

ചായയ്ക്കൊപ്പം കഴിക്കാൻ പുതുരുചിയിൽ പുതുമയാർന്നൊരു പലഹാരം തയാറാക്കാം.

ചേരുവകൾ

  • ചിക്കൻ - 100 ഗ്രാം
  • ബ്രഡ് - ആവശ്യത്തിന് 
  • മുട്ട - 5
  • സവാള - 1
  • കാപ്സിക്കം - 1
  • കാരറ്റ് - 1
  • തക്കാളി-1
  • മല്ലിയില - 1 കപ്പ് 
  • വറ്റൽമുളക് ചതച്ചത്- 1 ടീസ്പൂൺ
  • കുരുമുളക് ചതച്ചത്- 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • 100 ഗ്രാം ചിക്കൻ ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്തതിനു ശേഷം പൊരിച്ചെടുക്കാം. പൊരിച്ചെടുത്ത ഈ ചിക്കനിൽ നിന്നും ഇറച്ചി മാത്രം വേർതിരിച്ച് വയ്ക്കുക.
  • ഒരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ച് കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
  • ഒരു പാൻ ചൂടാക്കി കുറച്ച് ബട്ടർ പുരട്ടി എടുക്കുക.  ശേഷം അരിക് കളഞ്ഞ ബ്രഡ് മുട്ട മിശ്രിതത്തിൽ മുക്കിയതിനുശേഷം ഒട്ടും വിടവില്ലാതെ പാനിൽ നിരത്താം. ഈ സമയം തീ ഓഫ് ചെയ്യണം.
  • സവാള,തക്കാളി,കാരറ്റ് എന്നിവ ഇതിന് മുകളിൽ നിരത്താം. ചിക്കൻ പൊരിച്ചതും കൂടി ഇതിന്റെ മുകളിൽ ഇട്ടുകൊടുക്കാം. ആവശ്യത്തിന് മല്ലിയില ചേർക്കാം. വറ്റൽമുളകും കുരുമുളകും ചതച്ചതും ഇതിന്റെ മുകളിൽ വിതറി കൊടുക്കാം. ബാക്കിയുള്ള ബ്രഡും മുട്ടയിൽ മുക്കി ഇതിന്റെ മുകളിൽ നിരത്താം. ബാക്കിയുള്ള മുട്ട മിശ്രിതം ഇതിന്റെ വശങ്ങളിലൂടെ ഒഴിച്ചു കൊടുക്കാം. ഇത് അടച്ചു വച്ച് തീ വളരെക്കുറച്ച് ഇരുപത് മിനിറ്റ് വേവിക്കാം. ശേഷം ഇത് മറിച്ചിട്ട് 15 മിനിറ്റ് വീണ്ടും വേവിച്ചെടുത്താൽ പാൻ ഷവർമ്മ തയാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com