ADVERTISEMENT

ഒട്ടും യീസ്റ്റ് ചേർക്കാതെ നല്ല മയത്തിൽ വെള്ളയപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

• പച്ചരി -  2  കപ്പ്  (500 ml)
• ഉഴുന്ന് -  3  ടേബിൾ സ്പൂൺ
• തേങ്ങ  ചിരകിയത് -  1  കപ്പ്
• ചോറ് -  1  കപ്പ്
• ചെറിയ ഉള്ളി -  8  എണ്ണം
• വെളുത്തുള്ളി -  3  അല്ലി
• ജീരകം -  1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം...

  • പച്ചരിയും ഉഴുന്നും കഴുകി വൃത്തിയാക്കി 6 മണിക്കൂർ കുതിരാൻ വയ്ക്കുക.
  • കുതിർത്തെടുത്ത പച്ചരി–ഉഴുന്ന് മിശ്രിതത്തിലേക്ക് തേങ്ങയും ചോറും ചേർത്ത് അരച്ച് 8 മണിക്കൂർ പുളിയ്ക്കാൻ വയ്ക്കുക.
  • 8 മണികൂറിനു ശേഷം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ജീരകവും ചതച്ചു  ചേർത്ത് ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും ചേർത്ത് ഇളക്കി നല്ല സൂപ്പർ വെള്ളയപ്പം ചുട്ടെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com