ഉപ്പും മുളകും രുചിയ്ക്കുന്ന ഒരു പേരയ്ക്കാ ഐസ്ക്രീം

chilli-guava
SHARE

മൂത്തു പഴുത്ത പേരയ്ക്ക കണ്ടാൽ തന്നെ വായിലോടും ഒരു കപ്പൽ. അത് നെടുകെ കീറി ഉപ്പും മുളക് പൊടിയും വിതറി രുചിച്ചിട്ടില്ലാത്തവരുണ്ടോ? ഇന്നിതാ എപ്പോഴും കഴിക്കാറുള്ള വാനില, ചോക്ലേറ്റ് രുചികളെ തള്ളിമാറ്റി പേരയ്ക്കാ രുചി മുളകിൻ എരിവിൽ തുളുമ്പുന്ന പേരയ്ക്ക ഐസ് ക്രീം.

ചേരുവകൾ 

  • പേരയ്ക്ക (നന്നായി പഴുത്തത് ) -4 എണ്ണം
  • പഞ്ചസാര (പൊടിച്ചത് )-1/4 കപ്പ്
  • ഫ്രഷ് ക്രീം - 1 കപ്പ്
  • പാൽപ്പൊടി - 2 ടേബിൾ സ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക് - 1/4 കപ്പ്
  • ഉപ്പ് മുളകുപൊടി മിക്സ്‌ ചെയ്തത് - 1 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

പേരയ്ക്ക തൊലിയും കുരുവും കളഞ്ഞു കഷണങ്ങളാക്കിയ ശേഷം പഞ്ചസാര പൊടിച്ചതും കണ്ടൻസ്ഡ് മിൽക്കും പാൽപ്പൊടിയും ചേർത്ത് മിക്സിയിൽ  അരച്ചെടുക്കുക. ഫ്രഷ് ക്രീം ബീറ്ററോ മിക്സിയോ ഉപയോഗിച്ച് നന്നായി അടിച്ചെടുത്ത് അരച്ചെടുത്ത പേരയ്ക്ക മിശ്രിതത്തിൽ കലർത്തുക. ഇത് ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വച്ചു തണുപ്പിക്കുക. ഉപയോഗിക്കുമ്പോൾ ഉപ്പും മുളകുപൊടിയും കലർത്തി മുകളിൽ വിതറി ഉപയോഗിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA