ADVERTISEMENT

പത്ത് മിനിറ്റു കൊണ്ട് കിടിലൻ കിഴങ്ങുകറി സൂപ്പർ സ്വാദോടെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 1 (വലുത്)
  • വലിയ സവാള –  1 നീളത്തിൽ അരിഞ്ഞത് 
  • പഞ്ചസാര – രണ്ടു നുള്ള്‌
  • കാരറ്റ് – 1
  • വെളുത്തുള്ളി  – 3 അല്ലി 
  • പച്ചമുളക് – 3
  • ഉപ്പ്‌   – 3 /4 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ 
  • ചിക്കൻ മസാല – അര ടീസ്പൂൺ 
  • വെള്ളം – ഒരു കപ്പ്  / 250  മില്ലി 
  • വെളിച്ചെണ്ണ /ഏതെങ്കിലും മണമില്ലാത്ത ഓയിൽ - 2 ടേബിൾസ്പൂൺ 
  • പശുവിൻ പാൽ - കാൽ കപ്പ് തൊട്ട് അരക്കപ്പ് വരെ 

താളിയ്ക്കാൻ 

  • കടുക് – ഒരു ടീസ്പൂൺ
  • പെരുംജീരകം – ഒരു ടീസ്പൂൺ 
  • ഉഴുന്ന് - അര ടീസ്പൂൺ
  • ഉള്ളി - 1
  • ഉണക്കമുളക് - 2
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ 
  • കറിവേപ്പില 

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞൾപ്പൊടി, ചിക്കൻ മസാല എന്നിവ ആവശ്യത്തിന് വെള്ളം  ചേർത്ത് പ്രഷർ കുക്കറിൽ മീഡിയം തീയിൽ  രണ്ടു വിസിൽ വരുന്നതുവരെ വേവിക്കുക. 
  • ആവി പുറത്തുപോയതിനു ശേഷം പ്രഷർ കുക്കർ തുറന്ന് കിഴങ്ങും കാരറ്റും ഒരു തവി കൊണ്ട് ഉടയ്ക്കുക, ശ്രദ്ധിക്കണം മുഴുവനായി ഉടഞ്ഞുപോകരുത്. 
  • ഒരു ഫ്രൈയിങ് പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. അരിഞ്ഞു വച്ചിരിക്കുന്ന സവാള രണ്ടു നുള്ള് പഞ്ചസാരയും ചേർത്ത് ഗോൾഡൻ കളറിൽ വറുത്തെടുക്കുക. വറുത്തെടുത്ത സവാളയിൽ ഉടച്ചുവച്ച വെജിറ്റബിൾസ് ചേർക്കുക. ഒന്നു തിളച്ചുവരുമ്പോൾ പാൽ ചേർക്കുക, 
  • ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. എണ്ണ ചൂടാക്കി കടുകു വറുത്ത് ചേർത്ത് ചൂടോടെ ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com