ADVERTISEMENT

ഒരു നല്ല ചൂട് കട്ടൻ ചായയ്ക്കൊപ്പം അതിലും ചൂടുള്ള എരിവോടുകൂടിയ ഒരു കറുമുറു പലഹാരം കഴിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഇത് പരീക്ഷിക്കാം. വെറും പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം മതി ഇത് ഉണ്ടാക്കാൻ.

ചേരുവകൾ

1. എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ
2. മഞ്ഞൾപ്പൊടി – അര ടേബിൾസ്പൂൺ
3. മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ
4. സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത്
5. കട്ട തൈര് – 2 ടേബിൾ സ്പൂൺ
6. ഉണക്ക മുളക് ചതച്ചത് – നാലു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം 

കഷണങ്ങളാക്കിയ ചിക്കനിൽ ആവശ്യത്തിന് ഉപ്പും മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ഉണക്ക മുളക് ഇതിലെ പ്രധാന ചേരുവയാണ്. അത് ഇടാൻ മറക്കരുത്. അതിനു  ശേഷം ഒരു പത്തു മിനിറ്റു വയ്ക്കുക.

ഒരു നോൺ സ്റ്റിക് പാത്രം അടുപ്പത്തു വച്ച് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക . എണ്ണ കൂടുതൽ ഒഴിക്കരുത് . അടിപിടിക്കാതിരിക്കാൻ വേണ്ടി മാത്രം ആണ് എണ്ണ ഒഴിക്കുന്നത് . എണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷണങ്ങൾ ഓരോന്നുവീതം പാത്രത്തിൽ പരത്തി ഇടുക . ഒന്നിന് മുകളിൽ ഒന്ന് എന്ന രീതിയിൽ വയ്ക്കരുത്. ഒരു മീഡിയം തീയിൽ ഒരു പത്തു മിനിറ്റ് വേവിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com