ADVERTISEMENT

ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന സ്വാദുമായി ഗാർലിക് മസാല ചപ്പാത്തി. ഒരു കറിപോലും കൂട്ടാതെ  കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭവമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രഭാത ഭക്ഷണത്തിനോ പ്രാതലിനോ അത്താഴത്തിനോ ഏതു നേരവുമാകട്ടെ ഈ സ്പെഷൽ ചപ്പാത്തിയുണ്ടെങ്കിൽ കാര്യം കുശാലാണ്. ഗാർലിക് മസാല ചപ്പാത്തി എങ്ങനെ തയാറാക്കാമെന്നു നോക്കാം 

ചേരുവകൾ:

  • ഗോതമ്പ് പൊടി -  2 കപ്പ്
  • വെളുത്തുളളി - 10 എണ്ണം  ചെറുതായി അരിഞ്ഞത്
  • സവാള  - 1 എണ്ണം ചെറുതായി അരിഞ്ഞത്
  • മുളകുപൊടി - 1 ടീസ്പൂൺ
  • ഗരം മസാല  - 1/2 ടീസ്പൂൺ
  • കറിവേപ്പില  - 2 തണ്ട് ഇല ചെറുതാക്കിയത്
  • മല്ലിയില  - 2 തണ്ട്.
  • പഞ്ചസാര  - 1 ടീസ്പൂൺ 
  • ഉപ്പ്‌, വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാനിൽ  വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി, മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് മൂപ്പിച്ചെടുത്ത ശേഷം ആ മിശ്രിതം ഗോതമ്പ് മാവിൽ ഇടുക. എടുത്തു വച്ചിരിക്കുന്ന മല്ലിയില, കറിവേപ്പില, സവാള, ഉപ്പ്‌, പഞ്ചസാര എന്നിവ ആവശ്യത്തിന് വെളിച്ചെണ്ണയും  വെള്ളവും   ചേർത്ത്  നന്നായി കുഴച്ചെടുക്കുക. ചെറിയ ഉരുളയാക്കിയ ശേഷം നന്നായി  ചപ്പാത്തി പലകയിൽ പരത്തിയെടുക്കുക.  എന്നിട്ട് കല്ലിൽ  ചുട്ടെടുത്താൽ  കറി പോലും വേണ്ടാത്ത രുചികരമായ  ഗാർലിക് മസാല  ചപ്പാത്തി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com