ADVERTISEMENT

അപ്പത്തിനും  ഇടിയപ്പത്തിനും പുട്ടിനും ചപ്പാത്തിക്കും പൂരിക്കും ഒപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ ഗ്രീൻപീസ് കറി.

ചേരുവകൾ 

  • ഗ്രീൻപീസ് - ഒരു കപ്പ്
  • സവാള - 2 ചെറുത്
  • ഇഞ്ചി - ഒരിഞ്ചു കഷണം
  • വെളുത്തുള്ളി - 6 അല്ലി
  • പച്ചമുളക് - 4 
  • തക്കാളി - ഒന്ന്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • തേങ്ങ ചിരകിയത് - ഒരു മുറി
  • പെരുംജീരകം - അര ടീസ്പൂൺ
  • വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ഉണക്ക മുളക് - 2
  • കറിവേപ്പില - ആവശ്യത്തിന്
  • മുളകുപൊടി - ഒരു ടീസ്പൂൺ
  • മല്ലിപ്പൊടി - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ഗ്രീൻപീസ് കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് വയ്ക്കണം.
  • കുതിർത്തുവച്ച ഗ്രീൻപീസും നീളത്തിൽ അരിഞ്ഞ സവാളയും തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ഒരു കപ്പ് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
  • ഒരു മിക്സിയുടെ ജാറിൽ തേങ്ങയും പെരുംജീരകവും അര കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു അരിപ്പയിൽ കൂടി അരിച്ച് പാല് പിഴിഞ്ഞെടുക്കണം.
  • ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും വഴറ്റുക. 
  • ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് പച്ചമണം മാറുമ്പോൾ വേവിച്ച ഗ്രീൻപീസ് ഇട്ടുകൊടുക്കാം. നന്നായി തിളച്ച് ചാറു കുറുകി തുടങ്ങുമ്പോൾ  തേങ്ങാപ്പാൽ ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
  • രുചികരമായ ഗ്രീൻപീസ് കറി പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com