മസാല എഗ്ഗ്‌ പാഴ്‌സൽ, ഇത് ഒരെണ്ണം കഴിച്ചാൽ മതി 

egg-masala
SHARE

മസാല എഗ്ഗ്‌ പാർസൽ ഇത് ഒരെണ്ണം കഴിച്ചാൽ മതി  ഇതിന്റെ രുചി വേറെ ലെവലാണ്.

ചേരുവകൾ

 • ചൂട് വെള്ളം - 1/2 കപ്പ്
 • യീസ്റ്റ് - 1 ടീസ്പൂൺ
 • പഞ്ചസാര - 1 ടീസ്പൂൺ
 • മൈദ - 1 കപ്പ്
 • ഉപ്പ് - ആവശ്യത്തിന്
 • എണ്ണ - 1 ടേബിൾസ്പൂൺ

ഫില്ലിംഗ്

 • മുട്ട  - 2 പുഴുങ്ങിയത്
 • സവാള - 1 അരിഞ്ഞത്
 • ഇഞ്ചി - 1/2 ടീസ്പൂൺ അരിഞ്ഞത്
 • വെളുത്തുള്ളി - 1/2 ടീസ്പൂൺ അരിഞ്ഞത്
 • പച്ചമുളക് - 1 അരിഞ്ഞത്
 • മുളകുപൊടി - 1/2 ടീസ്പൂൺ
 • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
 • കുരുമുളകു പൊടി - 1/4 ടീസ്പൂൺ
 • ഗരം മസാലപൊടി - 1/4 ടീസ്പൂൺ
 • കറിവേപ്പില - 1 തണ്ട്
 • എണ്ണ - 2 ടേബിൾസ്പൂൺ
 • ഉപ്പ് - ആവശ്യത്തിന്
 • വെള്ളം - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

ഒരു ബൗളിൽ ചൂടുവെള്ളം, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് കലക്കി പത്ത് മിനിറ്റ് പൊങ്ങാൻ വയ്ക്കുക.

യീസ്റ്റ് പൊങ്ങി വന്നതിന് ശേഷം മൈദ, ഉപ്പ്, എണ്ണ എന്നിവ ചേർത്ത് അഞ്ച് മിനിറ്റ് നന്നായി കുഴച്ച് മയമുള്ള മാവാക്കുക. ഇത്‌ ഒരു മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

പൊങ്ങി വന്ന മാവ്‌ കുഴച്ച് നീളത്തിൽ ഉരുട്ടി ഒരേ വലുപ്പത്തിൽ മുറിച്ചെടുക്കുക.

ശേഷം ചപ്പാത്തി പോലെ പരത്തി ത്രികോണാകൃതിയിൽ മടക്കി വയ്ക്കുക.

preparation-egg-masala

ഫില്ലിങ് തയാറാക്കാനായി പാനിൽ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞത് ഉപ്പും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം രണ്ട് ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് വഴറ്റി എടുത്താൽ ഫില്ലിങ് റെഡി.

ശേഷം ത്രികോണാകൃതിയിൽ മടക്കി വച്ചിരിക്കുന്ന റോളിന്റെ നടുവിൽ കുറച്ച്‌ ഫില്ലിങ്  നിറച്ചു മുട്ടയും വച്ചു മൂന്ന് വശങ്ങളും ഒട്ടിക്കുക. ഇത്‌ പത്ത് മിനിറ്റ് പൊങ്ങാൻ വയ്ക്കുക. ശേഷം കുറച്ച് പാൽ മുകളിൽ ബ്രഷ് ചെയ്ത് കൊടുത്ത് ബേക്ക് ചെയ്തെടുക്കാം.

പ്രീ ഹീറ്റഡ് അവ്നിൽ 190 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. അവ്നിൽ നിന്ന് എടുത്തിന് ശേഷം കുറച്ച് ബട്ടർ തേച്ച് തുണി കൊണ്ട് മൂടി വയ്ക്കുക. ബ്രഡ് മൃദുവായി കിട്ടാൻ സഹായിക്കും. ചൂട് കുറഞ്ഞതിനു ശേഷം  രുചികരമായ ടേസ്റ്റി മസാല പാർസൽ കഴിക്കാം.

Note - പ്രഷർ കുക്കറിലും ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA