ADVERTISEMENT

കപ്പയുടെയും ചോറിന്റെയും കൂടെ കഴിക്കാൻ സൂപ്പർ രുചിയിൽ ഒരു ചമ്മന്തി. വെറും രണ്ട് മിനിറ്റു കൊണ്ട് തയാറാക്കാം.

ചേരുവകൾ

1. തേങ്ങ ചിരകിയത് - ഒരു കപ്പ്
2. ചെറിയ ഉള്ളി - 10 എണ്ണം
3. കാന്താരി മുളക് - 20 എണ്ണം
4. തൈര് - ഒരു കപ്പ്
5. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

തേങ്ങ മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് മിക്സിയിൽ  നല്ല മയത്തിൽ അരച്ചെടുക്കുക.
ഇതിലേക്ക് കാന്താരിമുളകും ചെറിയ ഉള്ളിയും ചേർത്ത്  ഒന്ന് ചതച്ചെടുക്കണം. ഉള്ളിയും മുളകും അരയാൻ പാടില്ല. ചതച്ചെടുത്താൽ മതി.
ഇതിലേക്ക് ബാക്കിയുള്ള തൈരും ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com