റോസ് മിൽക്ക് കേക്ക്, ബ്രഡ് ചേർത്ത് രസികൻ കേക്ക്

rosemilk-cake
SHARE

ബേക്ക് ചെയ്യാതെയും രുചികരമായ കേക്ക് തയാറാക്കാം. തീ കത്തിക്കാതെ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം ഈ മിൽക്ക് കേക്ക്.

ചേരുവകൾ

  • വിപ്പിംഗ് ക്രീം - ഒന്നര കപ്പ്
  • മിൽക്ക്മെയ്ഡ്- അരക്കപ്പ് 
  • പാൽ - അരക്കപ്പ്
  • റോസ് സിറപ്പ് - 2 ടേബിൾസ്പൂൺ
  • ബ്രഡ് - 1 പാക്കറ്റ് 
  • പിസ്താ , ചെറി - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

ഒരു ബൗളിലേക് അരക്കപ്പ് വിപ്പിംഗ് ക്രീം, മിൽക്ക്മെയ്ഡ്, പാൽ, റോസ് സിറപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക. ഒരു ബൗളിൽ വിപ്പിംഗ് ക്രീം ഒഴിച്ചു അടിച്ചെടുത്തു പൈപ്പിങ് ബാഗിൽ നിറയ്ക്കുക. ബ്രഡ് സ്ലൈസിന്റെ സൈഡ് മുറിച്ചു മാറ്റുക. ഒരു ഗ്ലാസ് ട്രേയിൽ കുറച്ചു റോസ് മിൽക്ക് ഒഴിച്ച് കൊടുക്കുക .ഇതിന്റെ മുകളിലായി ബ്രഡ് ഓരോന്നായി വയ്ക്കാം. മുകളിൽ വീണ്ടും റോസ് മിൽക്ക് ഒഴിച്ചുകൊടുക്കുക .ഇതിന്റെ മുകളിൽ ക്രീം വച്ച് കൊടുക്കുക .മുകളിൽ വീണ്ടും ബ്രഡ് വെച്ച് കൊടുക്കുക. ഇങ്ങനെ രണ്ടോ മൂന്നോ ലയർ ചെയ്യുക .ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം വെച്ച് ഡിസൈൻ ചെയ്തു പിസ്തായും  ചെറിയും നിരത്തി അലങ്കരിക്കാം. 4 മണിക്കൂർ ഫ്രിജിൽ വച്ച് സെറ്റ് ചെയ്തെടുക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA